ബ്രിട്ടനിലെ ജനങ്ങുടെ വ്യക്തിഗത വിവരങ്ങളും സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവരങ്ങളും ചൈനീസ് ഹാക്കര്‍മാര്‍ മോഷ്ടിച്ചതായി പരാതി. പ്രമുഖ ബ്രിട്ടീഷ് പത്രങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് പൗരന്മാരുടെ ബാങ്ക് വിവരങ്ങളും ആരോഗ്യ രേഖകളും ജോലി വിവരങ്ങളും തെരഞ്ഞെടുപ്പ് ഡാറ്റകളും ഉള്‍പ്പെടെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തിലൂടെ ചോര്‍ത്തിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.
ദേശീയ സുരക്ഷാ ഏജന്‍സികള്‍ സംഭവം പരിശോധിക്കുകയാണ്. സ്‌നോ ഫ്‌ലെക്ക് എന്ന ഡേറ്റാ പ്ലാറ്റ് ഫോം വഴി ഹാക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലേക്ക് കടന്നുകയറാനായി.
ദേശീയ സുരക്ഷാ വീഴ്ചയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഡേറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സാങ്കേതിക തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ചൈന ഭാവിയില്‍ ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന ആശങ്കയുണ്ട്. സൈബര്‍ യുദ്ധ തന്ത്രങ്ങളും പിന്നിലുണ്ടെന്ന ആശങ്ക സൈബര്‍ വിദഗ്ധര്‍ പങ്കുവയ്ക്കുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ സംഭവത്തെ ഗൗരവമായി കണ്ടാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.