റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേലുള്ള തീരുവ
ഇനിയും ഉയര്‍ത്തിയേക്കുമെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തോട് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അത് തുടര്‍ന്നാല്‍ അവര്‍ വന്‍തോതില്‍ താരിഫ് നല്‍കേണ്ടിവരുമെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ട്രംപിന്റെ വാദഗതികള്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതേകുറിച്ച് ചോദിച്ചതിനോട് ഇനി അവര്‍ അതാണ് പറയാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അവര്‍ക്ക് ഉയര്‍ന്ന താരിഫ് നല്‍കുന്നത് തുടരേണ്ടിവരും അവര്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇന്ത്യയ്ക്ക് ആവശ്യമായ മൂന്നില്‍ ഒന്ന് എണ്ണയും വാങ്ങുന്നത് റഷ്യയില്‍നിന്നാണെന്നും. എണ്ണയുടെ വാങ്ങല്‍ വഴി, യുക്രൈനിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു.