സൗദിയിലെ താമസസ്ഥലത്തെ കാര്‍ പാര്‍ക്കിങ്ങിന് സമീപം പ്രവാസി തൂങ്ങി മരിച്ച നിലയില്‍
തമിഴ്നാട് സ്വദേശിയെ സൗദി അറേബ്യയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരിയാളൂര്‍ സ്വദേശി നവീന്‍ പുരുഷോത്തമനെയാണ് (28) ജുബൈലിലെ താമസസ്ഥലത്ത് കാര്‍ പാര്‍ക്കിങ്ങിന് അടുത്തായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം റോയല്‍ കമ്മീഷന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ജുബൈലിലെ ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പെയിന്റിങ് ക്വാളിറ്റി കണ്‍ട്രോളര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പിതാവ്: പുരുഷോത്തമന്‍, മാതാവ്: മലര്‍കൊടി.