പുറത്താക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൊസോവോ ; ബ്രിട്ടനെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും കോസോവ പ്രധാനമന്ത്രി

പുറത്താക്കുന്ന അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൊസോവോ ; ബ്രിട്ടനെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും കോസോവ പ്രധാനമന്ത്രി
യുകെയെ ഏറ്റവും ബാധിക്കുന്നതാണ് അഭയാര്‍ത്ഥി പ്രശ്‌നം. അനധികൃതമായി പിടികൂടിയവരെ തിരിച്ചയക്കല്‍ ഉള്‍പ്പെടെ വിഷയങ്ങളില്‍ യുകെ നിലപാട് നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ അഭയാര്‍ത്ഥികളെ സ്വന്തം നാട്ടിലേക്ക് നാടുകടത്തുന്നതിന് മുമ്പ് താമസിപ്പിക്കാന്‍ മറ്റു രാജ്യങ്ങളുടെ സഹകരണം ആലോചിക്കുകയാണ് യുകെ. ഇതിനാല്‍ ബ്രിട്ടന്റെ പദ്ധതി പ്രയോജനപ്പെടുത്താന്‍ തയ്യാറെന്ന് കൊസോവൊ സൂചനകള്‍ നല്‍കി കഴിഞ്ഞു. യുകെയെ സഹായിക്കാന്‍ താല്‍പര്യമുണ്ടെന്നും ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും കൊസോവോ പ്രധാനമന്ത്രി ആല്‍ബില്‍ കര്‍ത്തി പറഞ്ഞു.

അപേക്ഷ നിരസിക്കുകയും അപ്പീല്‍ അവസരങ്ങള്‍ തീരുകയും ചെയ്ത അഭയാര്‍ത്ഥികളെ വിദേശത്തുള്ള ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റാനുള്ള ആലോചനയിലാണ് യുകെ.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പടിഞ്ഞാറന്‍ ബാള്‍ക്കന്‍ രാജ്യത്തെ പ്രതിനിധികളുമായി ചര്‍ച്ച നടത്താനിരിക്കേയാണ് പുതിയ പ്രഖ്യാപനം. ബ്രിട്ടനെ സഹായിക്കാനും സൗഹാര്‍ദ്ദപരവും രാഷ്ട്രീയപരവുമായി സഹായം ഉറപ്പാക്കാനും ശ്രമിക്കുമെന്ന് കൊസോവൊ പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടന്‍ പകരമായി തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കരാറുകള്‍ വഴിയോ യുദ്ധോപകരണങ്ങള്‍ നല്‍കിയോ മറ്റു പദ്ധതികളുമായി ധാരണയിലെത്തണമെന്നാണ് കൊസോവോ പ്രധാനമന്ത്രിയുടെ ആവശ്യം. ഏതായാലും രാജ്യത്തു നിന്ന് പുറത്തുള്ള രാജ്യത്തേക്ക് അനധികൃത കുടിയേറ്റക്കാരെ മാറ്റാനായാല്‍ രാജ്യത്തെ പ്രതിസന്ധിയിലും കുറവ് വരും. യുകെ സര്‍ക്കാരിന് മേലുള്ള കടുത്ത സമ്മര്‍ദ്ദത്തില്‍ അയവുണ്ടാകുകയും ചെയ്യും.

Other News in this category



4malayalees Recommends