വനിതകളുടെ ചേഞ്ചിംഗ് റൂമില്‍ വെച്ച് വസ്ത്രം അഴിച്ചുനിന്ന ട്രാന്‍സ് സഹജീവനക്കാരന്‍ 'വസ്ത്രം മാറുന്നില്ലേയെന്ന്' തുടര്‍ച്ചയായി ചോദിച്ചുവെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ വെളിപ്പെടുത്ത വനിതാ നഴ്‌സ്. വസ്ത്രം മാറാതെ നിന്ന നഴ്‌സിനെ നോക്കി റോസ് ഹെന്‍ഡേഴ്‌സണ്‍ ചിരിച്ചതായും ട്രിബ്യൂണല്‍ വിചാരണയില്‍ വ്യക്തമാക്കി.
ട്രാന്‍സ് ജീവനക്കാരന്റെ പ്രവൃത്തി കണ്ട് ഭയന്ന് വിറച്ച് പോയെന്ന് 46-കാരി ഡാന്‍സണ്‍ വെളിപ്പെടുത്തി. കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ള തനിക്ക് ആ അക്രമിയുടെ മുഖമാണ് സഹജീവനക്കാരനില്‍ കാണാന്‍ കഴിഞ്ഞതെന്ന് ഈ നഴ്‌സ് കൂട്ടിച്ചേര്‍ത്തു.
സ്ത്രീയെന്ന് അവകാശപ്പെട്ടെങ്കിലും ഒറ്റനോട്ടത്തില്‍ പുരുഷനെ പോലെയാണ് റോസ് ഹെന്‍ഡേഴ്‌സനെന്ന് നഴ്‌സ് ചൂണ്ടിക്കാണിച്ചു. മൂന്ന് തവണയെങ്കിലും താന്‍ വസ്ത്രം മാറാത്തത് എന്താണെന്ന് ഇവര്‍ ചോദിച്ചു. ഇവര്‍ സ്ത്രീയായി സ്വയം കരുതുന്നുവെന്ന് പോലും അറിയാത്തതിനാല്‍ ഒരു പുരുഷന്‍ ചേഞ്ചിംഗ് റൂമില്‍ കടന്നതിന്റെ ആശങ്കയിലായിരുന്നു താനെന്നും നഴ്‌സ് വ്യക്തമാക്കി.
എന്നാല്‍ താന്‍ ഈ വിധം നഴ്‌സിനെ ചോദ്യം ചെയ്തില്ലെന്നാണ് ഹെന്‍ഡേഴ്‌സണ്‍ അവകാശപ്പെട്ടതെന്ന് ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു. ഇക്കാര്യം നല്ല ഓര്‍മ്മയുണ്ടെന്നും, നുണ പറയേണ്ട കാര്യമില്ലെന്നും ഡാന്‍സണ്‍ മറുപടിയില്‍ പറഞ്ഞു.
ഡാന്‍സണ്‍ ഉള്‍പ്പെടെ 26 ആശുപത്രി ജീവനക്കാരാണ് റോസിന്റെ പെരുമാറ്റത്തില്‍ ആശങ്ക രേഖപ്പെടത്തിയത്. കൗണ്ടി ഡുര്‍ഹാം & ഡാര്‍ലിംഗ്ടണ്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസറ്റിനെതിരെ എട്ട് നഴ്‌സുമാരാണ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കുന്നത്.