യുകെയില്‍ കാണാതായ കോട്ടയം സ്വദേശിയെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി ; ആശ്വാസ വാര്‍ത്തയില്‍ സന്തോഷത്തില്‍ കുടുംബവും യുകെ മലയാളികളും

യുകെയില്‍ കാണാതായ കോട്ടയം സ്വദേശിയെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി ; ആശ്വാസ വാര്‍ത്തയില്‍ സന്തോഷത്തില്‍ കുടുംബവും യുകെ മലയാളികളും
നോട്ടിംഗ്ഹാമില്‍ നിന്നും 5ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ മലയാളിയെ സുരക്ഷിതനായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മലയാളി ഗൃഹനാഥന്‍ സ്റ്റീഫന്‍ ജോര്‍ജി(47)നെ കണ്ടെത്തിയെന്ന വിവരം ഏവര്‍ക്കും ആശ്വാസമായി.സ്റ്റീഫനെ കണ്ടെത്തിയതായി നോട്ടിംഗ്ഹാംഷയര്‍ പൊലീസ് സ്ഥിരീകരിച്ചു. നിലവില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇദ്ദേഹം സുരക്ഷിതനാണെന്ന് മാത്രമാണ് ലഭ്യമായ വിവരം. സ്വാന്‍സിയില്‍ നിന്നുമാണ് സ്റ്റീഫന്‍ ജോര്‍ജ്ജിനെ കണ്ടെത്തിയത് എന്നാണു വിവരം.

സ്റ്റീഫനെ 19-ന് ഉച്ചയ്ക്ക് വെസ്റ്റ് ബ്രിഡ്ഫോര്‍ഡ് പ്രദേശത്ത് അവസാനമായി കണ്ടതിനു ശേഷം പിന്നീട് കണ്ടില്ലെന്നും കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസും പ്രാദേശിക സമൂഹവും ചേര്‍ന്നുള്ള വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഫലമുണ്ടായത്.

പിസ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പതിവ് പോലെ ഞായറാഴ്ച ജോലിക്കായി സൈക്കിളില്‍ യാത്ര ആരംഭിച്ചതാണ്. എന്നാല്‍ ജോലി സ്ഥലത്തു എത്താതിരുന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും കുടുംബത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുടുംബം പള്ളി ഭാരവാഹികള്‍ അടക്കം ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും ജോര്‍ജിന്റെ സഞ്ചാര വഴികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

സാധ്യമായ സ്ഥലങ്ങളില്‍ എല്ലാം കുടുംബം തിരയുകയും പ്രദേശത്തെ മലയാളികളുടെ സഹായത്തോടെ സോഷ്യല്‍ മീഡിയ വഴിയും ഒക്കെ അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇദ്ദേഹം പോകാനിടയുള്ള മുഴുവന്‍ സ്ഥലങ്ങളിലും വീട്ടുകാര്‍ തിരക്കിയിട്ടും സൂചനകള്‍ ഒന്നും ലഭ്യമല്ല. ഇതേത്തുടര്‍ന്നാണ് പോലീസ് പൊതുജന സഹായം തേടുകയായിരുന്നു.

Other News in this category



4malayalees Recommends