മേഗന്‍ ജീവിതത്തിലേക്ക് വന്നതിന് പിന്നാലെ ഹാരി ആകെ മാറുകയായിരുന്നു. ഒടുവില്‍ ബ്രിട്ടനിലെ രാജകുടുംബവുമായി ബന്ധം വരെ ഉപേക്ഷിച്ചാണ് ഹാരി യുഎസിലേക്ക് ചേക്കേറിയത്. എന്നാല്‍ നിലവില്‍ ഹാരി നിരാശനാണെന്നാണ് റിപ്പോര്‍ട്ട്. ഹാരി യുകെയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായിട്ടാണ് സൂചന. എന്നാല്‍ ഇനി യുകെയിലേക്കില്ലെന്നും യുഎസില്‍ തുടരുമെന്ന നിലപാടിലാണ് മേഗന്‍. രാജ കുടുംബവുമായി വലിയ അകല്‍ച്ചയിലായ മേഗന്‍ തന്റെ ചില വെളിപ്പെടുത്തലുകളിലൂടെ രാജകുടുംബത്തെയാകെ നാണം കെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മേഗന്‍ ഹാരി കുടുംബവുമായി പൂര്‍ണ്ണമായും അകന്നാണ് കഴിയുന്നത്.
യുകെയിലേക്ക് മടങ്ങാനുള്ള ഹാരിയുടെ ആലോചനയില്‍ മേഗന്‍ അസ്വസ്ഥതയിലാണെന്നാണ് റിപ്പോര്‍ട്ട്.ഇരുവരും അകന്നാല്‍ വേര്‍പിരിയല്‍ രാജ കൊട്ടാരത്തിനും ചെറിയ തലവേദന തന്നെയാണ്. കൊട്ടാരം വിവരങ്ങള്‍ പുറത്തുപറയാതെ നല്ല രീതിയില്‍ ബന്ധം അവസാനിപ്പിക്കാന്‍ മേഗനുമായി വിട്ടുവീഴ്ചകള്‍ വേണ്ടിവരും. ഇതിനായി കൊട്ടാരം ഒരു ധാരണാപത്രമുണ്ടാക്കുമെന്നും ചില മാധ്യമങ്ങള്‍ പറയുന്നു.
രഹസ്യങ്ങള്‍ പരസ്യമാക്കി മേഗന്‍ പ്രശ്‌നം വഷളാക്കുമെന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്. ഏതായാലും ഹാരി മേഗാന്‍ ബന്ധം വഷളായതോടെ കൊട്ടാരത്തിന്റെ തീരുമാനം നിര്‍ണ്ണായകമാകും.