ഹമാസിനെ ആയുധമേന്തിയ പോരാളികളെന്ന് വിശേഷിപ്പിച്ചു ; ഒക്ടോബര്‍ 7 ഭീകരാക്രമണത്തെ ന്യായീകരിച്ച് എന്‍എച്ച്എസ് ഡോക്ടര്‍ ട്രിബ്യൂണലിന് മുന്നില്‍ ഹാജരായതും 7 അക്കമുള്ള മാല ധരിച്ച്

ഹമാസിനെ ആയുധമേന്തിയ പോരാളികളെന്ന് വിശേഷിപ്പിച്ചു ; ഒക്ടോബര്‍ 7 ഭീകരാക്രമണത്തെ ന്യായീകരിച്ച് എന്‍എച്ച്എസ് ഡോക്ടര്‍ ട്രിബ്യൂണലിന് മുന്നില്‍ ഹാജരായതും 7 അക്കമുള്ള മാല ധരിച്ച്
ഒക്ടോബര്‍ 7ന് ലോകം നടുങ്ങിയ കാഴ്ചയായിരുന്നു ഇസ്രയേലില്‍ കണ്ടത്. നിരവധി ജീവനുകള്‍ നഷ്ടമാവുകയും പലരേയും തടങ്കലിലാക്കി കൊണ്ടുപോകുകയും ചെയ്ത ഹമാസിന്റെ നിലപാട് വലിയ പ്രതിഷേധത്തിനിടയാക്കി. രണ്ടുവര്‍ഷത്തിലേറെയായി ഇസ്രയേല്‍ ഹമാസിനെ വേട്ടയാടുകയും യുദ്ധം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ഹമാസ് തീവ്രവാദി ആക്രമണത്തെ അപലപിക്കില്ലെന്ന നിലപാട് എടുത്ത ജൂനിയര്‍ ഡോക്ടര്‍ ഹിയറിങ്ങിന് എത്തിയത് 7 എന്ന നമ്പറുള്ള മാല ധരിച്ചാണ്. യഹൂദ വിരുദ്ധതയും ഹമാസിനെ പിന്തുണക്കുന്നതുമായ രീതിയാണ് ഇവര്‍ സോഷ്യല്‍മീഡിയയില്‍ പിന്തുടരുന്നത്.

ഡോക്ടര്‍ റഹ്‌മെ അലാഡ്വന്‍ എന്ന 31കാരി രണ്ടാം തവണയാണ് മെഡിക്കല്‍ പ്രാക്ടീഷ്ണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസിന് (എം പി ടി എസ്) മുന്‍പാകെ ഹാജരാകുന്നത്. അവരുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് അവഹേളനത്തിനോ ഉപദ്രവത്തിനോ കാരണമാകുന്നില്ലെന്ന് കണ്ടെത്തി കഴിഞ്ഞ മാസം സമാനമായ മറ്റൊരു കേസില്‍ നിന്നും ട്രിബ്യൂണല്‍ ഇവരെ കുറ്റവിമുക്തയാക്കിയിരുന്നു.

ഹാംപ്‌സ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിനെ ജൂത മേധാവിത്വമുള്ള എച്ചില്‍ക്കുഴി എന്ന് പറഞ്ഞുള്ള പോസ്റ്റ് വിവാദമായിരുന്നു അതില്‍ യഹൂദര്‍, നാസികളേക്കാള്‍ മോശപ്പെട്ടവരാണെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ലണ്ടനില്‍ നടന്ന ഒരു പ്രകടനത്തിനിടെ ഹമാസ് ഭീകരരെ ആയുധമേന്തിയ പോരാളികളെന്ന് വിശേഷിപ്പിച്ച ഇവര്‍ ഇസ്രയേലിനെ ഇല്ലാതെയാക്കണമെന്നും വിളിച്ചു പറഞ്ഞിരുന്നു. കൂടാതെ ഇവര്‍ ജിഹാദിന് ആഹ്വാനം നല്‍കുകയും ചെയ്തിരുന്നു.

വംശീയ വിദ്വേഷം പരത്തിയതിനും, വിനാശകരമായ പോസ്റ്റുകള്‍ ഇട്ടതിനും ഡോക്ടര്‍ അലഡ്വാനെ പോലീസ് അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഇപ്പോള്‍ അവരെ വീണ്ടും ട്രിബ്യൂണലിലേക്ക് വിളിച്ചു വരുത്തിയത്. ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റും ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് കാരണമായി. ഈ കേസില്‍ ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

Other News in this category



4malayalees Recommends