ഇംഗ്ലണ്ടിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ നവംബറില്‍ അഞ്ചു ദിവസത്തെ സമരത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 14 രാവിലെ 7 മുതല്‍ നവംബര്‍ 19 രാവിലെ 7 മണിവരെ സമരം നടത്താനാണ് ആലോചന. 2023 മുതലുള്ള കണക്കെടുത്താല്‍ റെസിഡന്റ് ഡോക്ടര്‍മാരുടെ 13ാമത്തെ സമരമായിരിക്കും. രോഗികളുടെ നീണ്ട കാത്തിരിപ്പില്‍ ആരോഗ്യ മേഖല പ്രതിസന്ധി നേരിടുമ്പോഴാണ് പുതിയ സമരത്തിന് ഡോക്ടര്‍മാര്‍ ഒരുങ്ങുന്നത്.
സമരത്തിലേക്ക് കടക്കുമ്പോള്‍ പഴി ചാരുകയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ആരോഗ്യ സെക്രട്ടറിയും. 29 ശതമാനം ശമ്പള വര്‍ദ്ധനയും തൊഴില്‍ സാധ്യതകളും തേടിയുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ യൂണിയന്‍ സമര പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ഡോക്ടര്‍മാരുടെ ശമ്പളം 28.9 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു. കൂടുതല്‍ ശമ്പള വര്‍ദ്ധന ഇപ്പോള്‍ സാധ്യമല്ലെന്നും സമര തീരുമാനം രോഗികള്‍ക്കും എന്‍എച്ച്എസിനും തിരിച്ചടിയാകുമെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു.