യുകെയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി

യുകെയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി
യുകെ മലയികളെ വേദനയിലാഴ്ത്തി കെന്റില്‍ മലയാളി വിദ്യാര്‍ഥിയുടെ മരണം. കോഴിക്കോട് സ്വദേശി വി ജെ അര്‍ജുന്‍(28) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് സമീപം ഒതയോത്ത് വില്ലയില്‍ വിമുക്ത ഭടന്‍ എം കെ വിജയന്റെയും ജസിയയുടെയും മകനാണ്.

യുകെയില്‍ നിന്നും പൊലീസ് ആണ് കഴിഞ്ഞ ദിവസം നാട്ടിലുള്ളവരെ വിവരം അറിയിച്ചത്. അര്‍ജുനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് വീട്ടില്‍ അറിയിച്ചത്.

മൂന്നു വര്‍ഷം മുമ്പ് 2022ലാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസക്സില്‍ എംഎസ് പഠനത്തിനായി അര്‍ജുന്‍ എത്തിയത്. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായിരുന്നു. മകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് മാതാപിതാക്കള്‍.

സഹോദരങ്ങള്‍: വി ജെ അതുല്‍, വി ജെ അനൂജ. സഹോദരി ഭര്‍ത്താവ്: അക്ഷയ്.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായുള്ള തുടര്‍ നടപടി ക്രമങ്ങള്‍ക്കായി പ്രാദേശിക മലയാളി സമൂഹം ബന്ധപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു.

Other News in this category



4malayalees Recommends