14 കാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ജയിലിലാക്കിയ കുടിയേറ്റക്കാരനെ നാടുകടത്താന്‍ തീരുമാനിച്ചിരിക്കേ തുറന്നു വിട്ടു , അബദ്ധം പിണഞ്ഞ പൊലീസ് പ്രതിയ്ക്കായി അന്വേഷണത്തില്‍ ; നാണക്കേടില്‍ സര്‍ക്കാരും

14 കാരിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് ജയിലിലാക്കിയ കുടിയേറ്റക്കാരനെ നാടുകടത്താന്‍ തീരുമാനിച്ചിരിക്കേ തുറന്നു വിട്ടു , അബദ്ധം പിണഞ്ഞ പൊലീസ് പ്രതിയ്ക്കായി അന്വേഷണത്തില്‍ ; നാണക്കേടില്‍ സര്‍ക്കാരും
ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ശക്തമാകാന്‍ കാരണം 14കാരിയെ കുടിയേറ്റക്കാരനായയാള്‍ ലൈംഗീകമായി ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ്. വന്‍ ജനരോഷവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ പ്രതിയെ തുറന്നുവിട്ടിരിക്കുകയാണ് പൊലീസ്.

ഹാഡുഷ് കെബാടു എന്ന 41കാരനെ ചെംസ്ഫോര്‍ഡേ ജയിലില്‍ നിന്നും നാടുകടത്തുന്നതിനായി ഒരു ഇമിഗ്രേഷന്‍ റിമൂവല്‍ സെന്ററിലേക്കാണ് ഇന്നലെ മാറ്റിയത്.

ചെറുയാനത്തില്‍ ചാനല്‍ കടന്ന് അനധികൃതമായി യുകെയില്‍ എത്തിയ ഇയാള്‍, റിമൂവല്‍ സെന്ററിലേക്ക് മാറ്റുന്നതിനിടയില്‍ എങ്ങനെയോ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടേ മുക്കാലോടെ ഇയാള്‍ ചെംസ്ഫോര്‍ഡ് സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറിയതായി അറിവ് ലഭിച്ചു. ലിവര്‍പൂളിലേക്കാണ് യാത്രയെങ്കിലും ട്രെയ്‌ന് ഷെഫീല്‍ഡിലും സ്റ്റഫോര്‍ഡിലും സ്‌റ്റോപ്പുണ്ട്. സംഭവം വലിയ പിഴവെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ സമ്മതിച്ചു. പ്രതിയെ പൊലീസ് ഉടന്‍ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കെബടു ലണ്ടനിലേക്കുള്ള ടിക്കറ്റാണ് എടുത്തിരിക്കുന്നതെന്നാണ് ചെംസ്ഫോര്‍ഡ് സ്റ്റേഷനിലെ ജീവനക്കാര്‍ വ്യക്തമാക്കുന്നത്. കെബാടുവിനോട് സദൃശ്യമുള്ള ഒരു വ്യക്തി ചെംസ്ഫോര്‍ഡ് ഹൈസ്ട്രീറ്റില്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിക്കുന്നത് കണ്ടെന്ന് സാക്ഷി മൊഴിയുണ്ട്.

ഇയാള്‍ രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസണ്‍ ഓഫീസറെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ലേബര്‍ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒക്കെയും തകര്‍ന്നിരിക്കുകയാണെന്നതിന്റെ തെളിവാണ് കെബാടുവിന്റെ രക്ഷപ്പെടല്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവ് കെമി ബെയ്ഡ്നോക്ക് പ്രതികരിച്ചത്.ഒരു ലൈംഗിക ആക്രമിയെ നാടുകടത്തുന്നതിന് പകരം തൂറന്നു വിട്ടിരിക്കുകയാണെന്ന പരിഹാസവുമായി റിഫോം നേതാവ് നെയ്ജല്‍ ഫരാജും രംഗത്തെത്തിയിട്ടുണ്ട്.

അയാള്‍ എസെക്‌സിലെ തെരുവുകളില്‍ കൂടി സ്വതന്ത്രനായി നടക്കുന്നുണ്ടാകാം, ബ്രിട്ടനിലെ നിയമവാഴ്ച തകര്‍ന്നിരിക്കുകയാണ്, ഫരാജ് കൂട്ടിച്ചേര്‍ത്തു. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി ചുംബിക്കാനും, അത് തടയാനെത്തിയ സ്ത്രീയെ ലൈംഗിക ചുവയോടെ കയറിപ്പിടിക്കാനും ശ്രമിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെയുണ്ടായിരുന്ന ആരോപണം. ഈ കേസില്‍ സെപ്റ്റംബര്‍ 23ന് ഇയാളെ ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്നായിരുന്നു ഇയാളെ നാട് കടത്താന്‍ തീരുമാനിച്ചത്. സംഭവത്തിന് പിന്നാലെ സര്‍ക്കാരിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുകയാണ്.





Other News in this category



4malayalees Recommends