വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു, എല്‍പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്
പോക്‌സോ കേസില്‍ എല്‍പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടി സ്വദേശി കുന്നത്ത് പറമ്പ് അബൂബക്കര്‍ സിദ്ദീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിയാണ് അബൂബക്കര്‍ സിദ്ദീഖ്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയത്.
സംഭവം പുറത്തു പറഞ്ഞാല്‍ പിതാവിനെ കൊല്ലുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സമാന കേസില്‍ നേരത്തേയും അബൂബക്കര്‍ സിദ്ദീഖിനെതിരെ പരാതി ഉയര്‍ന്നിരുന്നെങ്കിലും മാപ്പ് പറഞ്ഞതോടെ രക്ഷിതാക്കള്‍ പരാതി പിന്‍വലിക്കുകയായിരുന്നു.