പിഎം ശ്രീയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ പുതിയ നിര്‍ദേശം; വിവാദ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസ വകുപ്പ്

പിഎം ശ്രീയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ പുതിയ നിര്‍ദേശം; വിവാദ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ചയാകാമെന്ന് വിദ്യാഭ്യാസ വകുപ്പ്
പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. വിവാദ വ്യവസ്ഥകളില്‍ വീണ്ടും ചര്‍ച്ച ആകാമെന്ന നിലപാട് മുന്നോട്ട് വെയ്ക്കും. വ്യവസ്ഥകള്‍ പരിശോധിക്കാനുള്ള സമിതിയില്‍ സിപിഐ മന്ത്രിമാരെ വെയ്ക്കാമെന്നും നിര്‍ദേശിക്കും.

അതേസമയം, കരാറില്‍ ഒപ്പിട്ടതിനാല്‍ തന്നെ ഈ മൂന്നു നിര്‍ദേശങ്ങള്‍ക്കും സാധുതയില്ല. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പേരിനൊരു നിര്‍ദേശമാണിതെന്നതാണ് വിലയിരുത്തല്‍. ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞ എംഎ ബേബിയും കയ്യൊഴിഞ്ഞതില്‍ സിപിഐയ്ക്ക് കടുത്ത അമര്‍ഷമുണ്ട്. ചര്‍ച്ച ചെയ്യുമെന്ന് ആദ്യം പറഞ്ഞ എംഎ ബേബി ഇടപെടാതെ നിലപാട് മാറ്റിയതിനാലാണ് അതൃപ്തി. പേരിനൊരു സമവായം പാടില്ലെന്നാണ് ബിനോയ് വിശ്വത്തോട് സിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തര്‍ക്കം മുറുകുന്നതിനിടെ നിര്‍ണായക സിപിഐ എക്‌സിക്യൂട്ടീവ് നാളെ നടക്കും.



Other News in this category



4malayalees Recommends