ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എസ്‌ഐടിയുടെ തെളിവെടുപ്പ് തുടരുന്നു. പോറ്റിയുടെ ബെംഗളുരുവിലെ ഭൂമി, റിയല്‍ എസ്റ്റേറ്റ് വിവരങ്ങളും എസ്‌ഐടി പരിശോധിച്ചു. ഇന്നലെ ഫ്‌ലാറ്റില്‍ നടന്ന പരിശോധനയില്‍ ഭൂമി ഇടപാടുകളുടെ രേഖകള്‍ കണ്ടെടുത്തു. കേസില്‍ കര്‍ണാടക ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനെയും ,സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സാക്ഷികളാക്കിയേക്കും.
അതേസമയംം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫ്ളാറ്റില്‍ നിന്ന് ഇന്നലെ സ്വര്‍ണം കണ്ടെത്തിയിരുന്നു. 150 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു മല്ലേശ്വരത്തെ ഫ്ളാറ്റില്‍ നിന്ന് പിടികൂടിയത്. അന്വേഷണ സംഘം ഇന്ന് രാവിലെ 9.15ഓടെയാണ് പോറ്റിയുടെ ഫ്ളാറ്റിലേക്ക് എത്തിയത്. വേര്‍തിരിച്ച് സ്വര്‍ണം കൈക്കലാക്കാന്‍ പോറ്റി സ്വര്‍ണപാളി നാഗേഷിന് കൈമാറിയത് ബംഗളൂരുവില്‍ നിന്നാണ്. ഇതും, പോറ്റിക്ക് ബംഗളൂരുവില്‍ ലഭിച്ച സഹായങ്ങളും എസ്ഐടി അന്വേഷിക്കും. ഹൈദരാബാദിലും എത്തി തെളിവെടുപ്പ് നടത്തും.