വടക്കന്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വംശജ എന്നു കരുതപ്പെടുന്ന 20ക്കാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട പ്രതി എന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് ജനങ്ങളുടെ സഹായം തേടി. വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണന്‍ ടയര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് 20 വയസ് പിന്നിട്ട യുവതി അതിക്രമത്തിന് ഇരയായത്. വെളുത്ത വര്‍ഗക്കാരനായ, 30 വയസോളം പ്രായമുള്ള, മുടി പറ്റെ വെട്ടിയ, ഇരുണ്ട നിറത്തിലുള്ള വസ്ത്രം ധരിച്ചയാളാണ് പ്രതി. സംഭവം നടന്ന സമയത്ത് ഇതുവഴി പോയ കാറുകളില്‍ സ്ഥാപിച്ച ഡാഷ്‌കാം ദൃശ്യങ്ങളില്‍ ഇത്തരത്തിലുള്ള ആളുടെ ചിത്രം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നു.
അതിജീവിതയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പങ്കുവെച്ചിട്ടില്ല. എങ്കിലും ഇത് സിക്ക് വനിതയാണ് എന്നാണ് പുറത്തുവരുന്ന വിവരം. അതിജീവിതയ്ക്ക് പ്രതിയെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 999 ലേക്ക് വിളിച്ച് വിവരം കൈമാറാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.