ബ്രിട്ടനിലെ നഴ്‌സുമാര്‍ക്കെതിരെ വംശീയ അതിക്രമങ്ങള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഴ്‌സുമാര്‍ നേരിട്ടുള്ള വംശീയ പരാതികള്‍ 55 ശതമാനം വര്‍ദ്ധിച്ചതായി റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഈ വര്‍ഷം മാത്രം ആയിരത്തിലധികം നഴ്‌സുമാര്‍ വംശീയതയെ തുടര്‍ന്ന് സഹായത്തിനായി യൂണിയനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 2022ല്‍ ഇതേ കാലയളവില്‍ 700 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ആരോഗ്യ രംഗത്തെ ഗുരുതര വീഴ്ച തുറന്നുകാണിക്കുന്നതാണ് റിപ്പോര്‍ട്ട്. അവധി നിഷേധിച്ച് മാനേജര്‍മാരും മോശം പരാമര്‍ശങ്ങളുമായി സഹപ്രവര്‍ത്തകരും ഇടപെട്ട ഒട്ടേറെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇങ്ങനെയുള്ളവര്‍ ചികിത്സിക്കരുത്. കറുത്തവരുടെ പല്ലുകള്‍ മാത്രം ഇരുട്ടില്‍ കാണാം എന്ന പരാമര്‍ശം ഉന്നയിച്ചതുമെല്ലാം റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.
ആരോഗ്യ സംവിധാനത്തിന്റെ ലജ്ജാകരമായ അവസ്ഥ എന്നാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ നിക്കോള റേഞ്ചര്‍ വിലയിരുത്തിയത്. വംശീയതയ്‌ക്കെതിരെ നടപടി ശക്തമാക്കണമെന്നും പ്രൊഫസര്‍ പറഞ്ഞു.