യുകെയില്‍ വാടക ചെലവുകള്‍ ഉയരുന്നു ; വരുമാനത്തിന്റെ 44 ശതമാനവും വാടക നല്‍കേണ്ട അവസ്ഥയില്‍ പലരും

യുകെയില്‍ വാടക ചെലവുകള്‍ ഉയരുന്നു ; വരുമാനത്തിന്റെ 44 ശതമാനവും വാടക നല്‍കേണ്ട അവസ്ഥയില്‍ പലരും
യുകെയില്‍ വാടക ചെലവുകള്‍ വന്‍ തോതില്‍ ഉയരുന്നതായി റെന്റേഴ്സ് റിഫോം കൊളീഷന്‍. വരുമാനത്തിന്റെ 44% വരെ വാടകയ്ക്കായി ചെലവാകുന്ന സ്ഥിതിയാണ് പലര്‍ക്കും. വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ ലാഭം മോര്‍ട്ട്ഗേജ് എടുത്ത് സ്വന്തമായി ഒരു വീട് വാങ്ങുന്നതാണെന്ന് പലരും ചിന്തിച്ചുപോകും. വാടക നിരക്കുകള്‍ വര്‍ദ്ധിച്ചത് വലിയ തോതിലാണ്.

ലണ്ടനില്‍ വാടകയ്ക്ക് വീടുകളുടെ ശരാശരി നിരക്ക് 2736 പൗണ്ടാണ്. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.6 ശതമാനമാണ് വര്‍ധനവുണ്ട്.

ലണ്ടന് പുറത്തുള്ള വീടുകള്‍ക്ക് ശരാശരി 1385 പൗണ്ടാണ് വാടക. ഒരു വര്‍ഷം മുന്‍പത്തെ കണക്കുകളില്‍ നിന്നും 3.1 ശതമാനമാണ് വര്‍ദ്ധനവെന്ന് റൈറ്റ്മൂവിന്റെ റെന്റല്‍ ട്രെന്‍ഡ്സ് ട്രാക്കര്‍ പറയുന്നു. 2020ന് ശേഷം ഏറ്റവും കുറഞ്ഞ വാര്‍ഷിക വര്‍ദ്ധനവ് കൂടിയാണ് ഇത്.

അതേസമയം, ക്വാര്‍ട്ടര്‍ അടിസ്ഥാനത്തില്‍ ലണ്ടന് പുറത്തുള്ള വീടുകളുടെ വാടക 20 പൗണ്ടിലേറെ വര്‍ദ്ധിച്ചിട്ടുള്ളതിനാല്‍ താമസക്കാര്‍ക്ക് തിരിച്ചടിയാണ്. വരുമാനത്തിന്റെ 44 ശതമാനം വരെയാണ് ശരാശരി വാടകയ്ക്കായി ചെലവ് വരുന്നതെന്നതും ഞെട്ടിക്കുന്ന ഘടകമാണ്. അഞ്ച് വര്‍ഷം മുന്‍പ് 40 ശതമാനം വരെ ചെലവ് വന്നിരുന്നു.വാടകക്കാര്‍ക്ക് കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നതെന്ന് റൈറ്റ്മൂവ് പറയുന്നു. വാടക ചെലവുകള്‍ നിയന്ത്രണം വിട്ട അവസ്ഥയിലാണെന്ന് റെന്റേഴ്സ് റിഫോം കൊളീഷന്‍ ഡയറക്ടര്‍ ടോം ഡാര്‍ലിംഗ് പറഞ്ഞു. 25 ശതമാനത്തോളം വാടകക്കാര്‍ ഉയര്‍ന്ന വാടക മൂലം അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പലരും കഷ്ടപ്പെടുകയാണെന്ന് ഡയറക്ടര്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends