20 കാരിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ച കേസ് ; പ്രതിയായ ബ്രിട്ടീഷ് പൗരന്‍ പിടിയില്‍

20 കാരിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ച കേസ് ; പ്രതിയായ ബ്രിട്ടീഷ് പൗരന്‍ പിടിയില്‍
യുകെയിലെ വെസ്റ്റ്മിഡ്‌ലാന്‍ഡ്‌സില്‍ 20 വയസ്സുള്ള യുവതിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബ്രിട്ടീഷ് പൗരന്‍ പിടിയില്‍. സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോയുമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പെറി ബാര്‍ ഏരിയയില്‍ വച്ചാണ് 32 വയസ്സുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആക്രമിക്കപ്പെട്ട യുവതി ഇന്ത്യന്‍ വംശജയെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വാല്‍സാലിലാണ് സംഭവം.

ഞെട്ടിക്കുന്ന ആക്രമണമാണെന്നും ഉത്തരവാദിയായ വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ നല്‍കിയ അപ്പീലില്‍ പങ്കെടുത്ത പൊതു ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിഖ് യുവതിക്ക് നേരെ വംശീയ വിദ്വേഷണം വാര്‍ത്തയായിരുന്നു.

വെസ്റ്റ് മിഡ്‌ലാന്‍ഡ് പൊലീസിന്റെ പരിധിയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ യുവതികള്‍ക്ക് നേരെ രണ്ട് ബലാത്സംഗങ്ങളാണ് ഉണ്ടായത്. ഉത്തരവാദികളെ അടിയന്തരമായി കണ്ടെത്തണമെന്നും പ്രാദേശിക കമ്യൂണിറ്റികളുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.

Other News in this category



4malayalees Recommends