യുകെയിലെ പ്രാദേശിക എയര്‍ലൈന്‍ ആയ ഈസ്റ്റേണ്‍ എയര്‍വേയ്‌സ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ആറു വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ നടത്തുന്ന ഈ കമ്പനി എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു. വ്യോമ ഗതാഗത മേഖലയിലെ ഉയര്‍ന്ന ഇന്ധന വില, വിമാന പരിശീലന ചെലവ്, യാത്രക്കാരുടെ കുറവ്, കോവിഡിന് ശേഷമുള്ള സാമ്പത്തിക മാന്ദ്യം എന്നിവ കമ്പനിയെ കടത്തിലാക്കി. തുടര്‍ച്ചയായ നഷ്ടം നിയന്ത്രിക്കാനാകാതെയാണ് നടപടിയെന്ന് കമ്പനി അറിയിച്ചു.
1997 ല്‍ ആരംഭിച്ച ഈസ്റ്റേണ്‍ എയര്‍വേയ്‌സ് ഹംബേഴ്‌സ് സൈഡ്, ടീസൈഡ് ഇന്റര്‍നാഷണല്‍, അബര്‍ദീന്‍, വിക്ക്, ന്യൂക്യേ, ലണ്ടന്‍ ഗാറ്റ്വിക്ക് എന്നിവിടങ്ങളില്‍ സേവനം നടത്തിയിരുനനു.
വിമാന സര്‍വീസ് റദ്ദാക്കിയതോടെ യാത്രക്കാര്‍ക്ക് സൗജന്യ യാത്രാ സൗകര്യമായി ലണ്ടന്‍ ആന്‍ഡ് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ, സ്‌കോട്ട് റെയില്‍, ട്രാന്‍സ് പെന്‍ ഇന്‍ എക്‌സ്പ്രസ്, നോര്‍ത്തേണ്‍ റെയില്‍വേ എന്നീ ട്രെയ്ന്‍ കമ്പനികള്‍ ഒക്ടോബര്‍ 28,29 തിയതികളില്‍ സൗജന്യ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് ടിക്കറ്റ് നല്‍കും .യാത്രക്കാര്‍ ഈസ്‌റ്റേണ്‍ എയര്‍വേയ്‌സ് ബോര്‍ഡിംഗ് പാസ്, ബുക്കിങ് കണ്‍ഫര്‍മേഷന്‍ അല്ലെങ്കില്‍ ജീവനക്കാരുടെ ഐഡി കാണിച്ചാല്‍ ഈ സൗകര്യം ലഭ്യമാകും.