അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്ന നടപടിയില്‍ ജനരോഷം ഉയരവേ പുതിയ നീക്കവുമായി സര്‍ക്കാര്‍ ; ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കും

അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്ന നടപടിയില്‍ ജനരോഷം ഉയരവേ പുതിയ നീക്കവുമായി സര്‍ക്കാര്‍ ; ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കും
അനധികൃത കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ താമസിപ്പിക്കുന്ന നടപടിയില്‍ വന്‍ ജനരോഷമാണ് ഉയരുന്നത്. യുകെയില്‍ നിന്ന് അവരെ നാടുകടത്തണണെന്നും വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം രാജ്യത്തിന് തിരിച്ചടിയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. അഭയാര്‍ത്ഥികളെ താമസിപ്പിക്കുവാനുള്ള ഹോട്ടലുകള്‍ക്ക് മുന്നില്‍ പലപ്പോഴും പ്രതിഷേധങ്ങളും കാണാം.

കുടിയേറ്റ വിഷയത്തില്‍ കര്‍ക്കശ നിലപാടിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ ഏകദേശം 1,000 അഭയാര്‍ത്ഥികളെ രണ്ട് സൈനിക ബാരക്കുകളിലായി പാര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ നീക്കം. സ്‌കോട്ട്ലന്‍ഡിലും തെക്കന്‍ ഇംഗ്ലണ്ടിലും 900 പേരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ കഴിയുന്ന രണ്ട് ബാരക്കുകളാണ് തയ്യാറാക്കുന്നത്. ഇന്‍വെര്‍നെസിലെ കാമറൂണ്‍ ബാരക്കിലും കിഴക്കന്‍ സസെക്സിലെ ക്രോബറോ പരിശീലന ക്യാമ്പിലുമാണ് അഭയാര്‍ത്ഥികളായ പുരുഷന്മാരെ പാര്‍പ്പിക്കുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

10,000 കുടിയേറ്റക്കാരെ സൈനിക സ്ഥലങ്ങളില്‍ താമസിപ്പിക്കാന്‍ കഴിയുമെന്നാണ് ഹോം ഓഫീസ് പ്രതീക്ഷിക്കുന്നു.

ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 90 ശതമാനം കൗണ്‍സിലുകളും അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഒരുക്കുമെന്ന് ഹോം ഓഫീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. 2025 അവസാനമാകുമ്പോഴേക്കും ഇത് 92 ശതമാനമായി വര്‍ധിക്കുമെന്നാണ് ഹോം ഓഫീസ് പറയുന്നത്. രാജ്യത്താകെയുള്ള കുടിയേറ്റക്കാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ലേബര്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ മറ്റ് 40,000 പേര്‍ക്കു കൂടി ലണ്ടനിലും തെക്കന്‍ ഇംഗ്ലണ്ടിലും കിഴക്കന്‍ ഇംഗ്ലണ്ടിലും വീടുകള്‍ നല്‍കാനും ആലോചിക്കുകയാണ്.

വീടുകള്‍, ഫ്ലാറ്റുകള്‍തുടങ്ങി നിലവില്‍ 46,640 പേര്‍ക്കുള്ള സൗകര്യമാണ് ഈ പദ്ധതിയില്‍ ഒരുക്കുക. ആവശ്യമെങ്കില്‍ മറ്റ് 66,000 പേരെ കൂടി ഉള്‍ക്കൊള്ളിക്കും. കൂടുതല്‍ സൈനിക ആസ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുന്ന വീടുകളും ഇതിനായി പ്രയോജനപ്പെടുത്താനാണ് ഹോം ഓഫീസിന്റെ നീക്കം. ഹോട്ടലുകളില്‍ താമസിപ്പിച്ചവരെ ഒഴിപ്പിക്കാനുള്ള പ്രക്ഷോഭങ്ങള്‍ ചൂടുപിടിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.


Other News in this category



4malayalees Recommends