റിയാദ് സീസണ്‍ 2025 ലെ സന്ദര്‍ശകരുടെ എണ്ണം വെറും 13 ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലെത്തി

റിയാദ് സീസണ്‍ 2025 ലെ സന്ദര്‍ശകരുടെ എണ്ണം വെറും 13 ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലെത്തി
ഒക്ടോബര്‍ പത്തിന് ആരംഭിച്ച റിയാദ് സീസണ്‍ 2025 ലെ സന്ദര്‍ശകരുടെ എണ്ണം വെറും 13 ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലെത്തിയതായി പൊതുവിനോദ അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലു ശൈഖ് വ്യക്തമാക്കി. മേഖലയിലെയും ലോകത്തിലെയും ഏറ്റവും വലിയ വിനോദ കേന്ദ്രമെന്ന നിലയില്‍ സീസണ്‍ അതിന്റെ ആറാം പതിപ്പില്‍ നേടിയ മുന്‍നിര സ്ഥാനം ഒരു പുതിയ നേട്ടമാണ്. പ്രാദേശിക, അന്തര്‍ദേശീയ പ്രേക്ഷകരില്‍ നിന്ന് വ്യാപകമായ താല്‍പ്പര്യം ആകര്‍ഷിച്ച വമ്പിച്ച ആഗോള പരിപാടികള്‍ക്ക് സീസണ്‍ സാക്ഷ്യം വഹിച്ചതായും ആലുശൈഖ് പറഞ്ഞു.

അമേരിക്കന്‍ കമ്പനിയായ മാസീസുമായി സഹകരിച്ച് നടത്തിയ മിന്നുന്ന ആഗോള പരേഡോടെയാണ് ഈ വര്‍ഷത്തെ റിയാദ് സീസണ്‍ ആരംഭിച്ചത്. ദൃശ്യ വിസ്മയവും കലാപരമായ കാഴ്ചയും സംയോജിപ്പിച്ച അഭൂതപൂര്‍വമായ പരിപാടിയായിരുന്നു ഇത്. ഇതിനെത്തുടര്‍ന്ന് ലോകത്തിലെ ഒരു കൂട്ടം ഏറ്റവും പ്രമുഖരായ വിനോദ നേതാക്കളും നിര്‍മ്മാതാക്കളും പ??ങ്കെടുത്ത ജോയ് ഫോറം 2025 നടന്നു. കൂടാതെ ലോകത്തിലെ ഏറ്റവും തിളക്കമുള്ള ടെന്നീസ് താരങ്ങളെ ആവേശകരമായ അന്തരീക്ഷത്തില്‍ ഒരുമിച്ച് കൊണ്ടുവന്ന 'സിക്‌സ് കിംഗ്‌സ് സ്ലാം' ടൂര്‍ണമെന്റും നടന്നു. വിനോദം, കല, കായികം, അതുല്യമായ അനുഭവങ്ങള്‍ എന്നിവ സംയോജിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെയും അതുല്യമായ അനുഭവങ്ങളിലൂടെയും റിയാദ് സീസണ്‍ തുടരുകയാണ്.

Other News in this category



4malayalees Recommends