നികുതി വര്‍ദ്ധനവുകളും, ചെലവുചുരുക്കലും ചേര്‍ന്നുള്ള ഇരുതല മൂര്‍ച്ചയുള്ള വാളുമായാണ് റേച്ചല്‍ റീവ്‌സ് ഇക്കുറി ബജറ്റുമായി എത്തുകയെന്ന് ഉറപ്പായി. 20 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മിയെ അഭിമുഖീകരിക്കുമ്പോള്‍ വരുമാനം കണ്ടെത്തുന്നതിനൊപ്പം ചെലവ് ചുരുക്കലും അനിവാര്യമായി മാറുകയാണ്.
സാമ്പത്തിക സ്ഥിതിയെ കുറിച്ച് പ്രവചനങ്ങള്‍ പുറത്തുവന്നപ്പോള്‍ ചാന്‍സലര്‍ക്ക് നല്‍കിവന്നിരുന്ന സ്‌പേസ് കുറച്ചുകൂടി ചുരുങ്ങുകയാണ് ചെയ്തത്. ഇത് ബജറ്റില്‍ റീവ്‌സിന് കനത്ത തലവേദനയാണ് സമ്മാനിക്കുന്നത്.
ബ്രിട്ടന്റെ ഉത്പാദനക്ഷമത ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി 20 ബില്ല്യണ്‍ പൗണ്ടോളം കുറയ്ക്കുമെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുമൂലം കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ക്കും, ചെലവുചുരുക്കല്‍ കുറയ്ക്കാനും റീവ്‌സ് നിര്‍ബന്ധിതയാകും.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പാക്കേജുകളാണ് അടുത്ത മാസത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുകയെന്ന് റീവ്‌സ് വ്യക്തമാക്കി. സമ്പദ് വ്യവസ്ഥയെ ഭാവി ഷോക്കുകളില്‍ നിന്നും സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ചാന്‍സലര്‍ സൂചിപ്പിച്ചു. പ്രഖ്യാപനങ്ങളില്‍ നൂറിലേറെ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കില്ലെന്ന വാക്ക് ലംഘിക്കുമെന്നും കരുതുന്നു.