ബ്രസീലിനെതിരെ ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് വെട്ടി യുഎസ് സെനറ്റ്

ബ്രസീലിനെതിരെ ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് വെട്ടി യുഎസ് സെനറ്റ്
ബ്രസീലിനെതിരെ ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫ് വെട്ടി യുഎസ് സെനറ്റ്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സഭയില്‍, 48 നെതിരെ 52 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് പുതിയ നിയമം പാസായത്. ഭരണ അട്ടിമറി ശ്രമത്തിന്റെ പേരില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബൊള്‍സനാരോയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ കുപിതനായാണ് ട്രംപ്, ബ്രസീലിന് മേല്‍ അധിക തീരുവ പ്രഖ്യാപിച്ചത്.

ചര്‍ച്ചയില്‍ അഞ്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. കാനഡയ്ക്കെതിരായ ട്രംപിന്റെ താരിഫുകളും മറ്റ് രാജ്യങ്ങള്‍ക്കെതിരായ അദ്ദേഹത്തിന്റെ താരിഫുകളും അവസാനിപ്പിക്കുന്നതിനുള്ള നിയമനിര്‍മ്മാണ നടപടികള്‍ ഈ ആഴ്ച അവസാനം വോട്ടിനിടുമെന്നാണ് പ്രതീക്ഷ.

ബ്രസീലിനെതിരായ താരിഫ് നടപടികളുമായി ബന്ധപ്പെട്ട ബില്ല് ഇന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്തമുള്ള യുഎസ് പ്രതിനിധി സഭയിലേക്ക് എത്തും. ഇവിടെ ഇത് തള്ളപ്പെടുമെന്നാണ് കരുതുന്നത്. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളോട് ശക്തമായി പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്. മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ അത് ട്രംപിന് വലിയ തിരിച്ചടിയാകും.

Other News in this category



4malayalees Recommends