യുകെയില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നികുതി വാങ്ങി കൂട്ടി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഒരു വര്‍ഷം മുമ്പ് ബില്യണ്‍ പൗണ്ടിന്റെ നികുതിവേട്ട നടത്തിയ ചാന്‍സലര്‍ ഇനിയിത്ര കഠിനമാക്കില്ല കാര്യങ്ങളെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ വളര്‍ച്ച മുരടിച്ചതോടെ ബജറ്റ് വിഹിതം കണ്ടെത്താന്‍ തന്നെ പാടു പെടുകയാണ്. 20 മുതല്‍ 30 ബില്യണ്‍ പൗണ്ട് വരെ കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഇതോടെ ഇന്‍കം ടാക്‌സ് ഉയര്‍ത്താനുള്ള സാധ്യതയും തെളിഞ്ഞു.
ഇതിനിടെ വളര്‍ച്ചാ മന്ദഗതിയും നികുതി വര്‍ദ്ധിച്ചതും മൂലം പൗണ്ടിന്റെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്.
ഡോളറിനെതിരെ പൗണ്ട് 1.32 ഡോളറിലേക്കും യൂറോയോട് 1.3 യൂറോയിലേക്കുമാണ് താഴ്ന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ചെറിയ തോതില്‍ പിന്നീട് ഉണര്‍വുണ്ടായെങ്കിലും 1.14 യൂറോയില്‍ സ്ഥിതര കൈവരിക്കുകയും ചെയ്തു.
വിപണിയില്‍ കൂടുതല്‍ ഇടിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നികുതി വര്‍ദ്ധനവും സര്‍ക്കാരിന്റെ നിലവിലെ ധനകാര്യ നയവും തുടര്‍ന്നാല്‍ പൗണ്ട് വീണ്ടും ദുര്‍ബലമാകുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്.