വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ ഇളവുകള്‍ പ്രഖ്യാപിച്ചു. അപകട സാധ്യത കുറഞ്ഞ മേഖലകളില്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ അംഗീകാരം ലഭിക്കാന്‍ സാധിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലേക്കുള്ള വിദേശ മൂല്യധന ഒഴുക്ക് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ പുതിയ നയം.
രാജ്യത്തിന്റെ വിദേശ നിക്ഷേപ അവലോകന പദ്ധതിയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു.
വിദേശ നിക്ഷേപങ്ങള്‍ നിര്‍ണ്ണയിക്കുന്ന രീതിയില്‍ ഇതിനോടകം സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
മികച്ച കമ്പനികള്‍ക്ക് നിക്ഷേപം എളുപ്പമാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.