ഔദ്യോഗികവൃത്തിക്കിടെ കണ്ടുമുട്ടിയ രണ്ട് യുവാക്കളെ ലൈംഗീകമായി പീഡിപ്പിച്ച കുറ്റത്തിന് മുന്‍ ഓസ്‌ട്രേലിന്‍ എംപിക്ക് അഞ്ചു വര്‍ഷവും ഒമ്പതു മാസവും തടവുശിക്ഷ. 2013 ലും 2015 ലും നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 44 കാരനായ ഗാരെത്ത് വാര്‍ഡ് ജൂലൈ മുതല്‍ ജയിലിലാണ്.
2011 മുതല്‍ ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റിലെ തീരദേശ പട്ടണമായ കിയാമയെ പ്രതിനിധീകരിച്ച വാര്‍ഡ്, 2021 ല്‍ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ലിബറല്‍ പാര്‍ട്ടിയിലെ മന്ത്രി സ്ഥാനം രാജിവെച്ചു. പക്ഷേ പാര്‍ലമെന്റ് വിടാന്‍ വിസമ്മതിക്കുകയും 2013 ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എന്നാല്‍ ഓസ്‌ട്രേലിയന്‍ ജഡ്ജി കാര ഷീഡ് ജയില്‍വാസമല്ലാതെ മറ്റൊരു ശിക്ഷയും ഉചിതമല്ലെന്ന് കണ്ടെത്തി. വാര്‍ഡ് ഒരു ദശാബ്ദക്കാലം നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആ സമയത്ത് തന്റെ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്ന് മുക്തനായി ജീവിതം ആസ്വദിച്ചു, ജസ്റ്റിസ് ഷീഡ് പറഞ്ഞു.
2013 ല്‍ 18 കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും എതിര്‍ക്കാന്‍ ശ്രമിച്ചിട്ടും വാര്‍ഡ് മൂന്നു തവണ ലൈംഗീകമായി ആക്രമിച്ചതായും ജില്ലാ കോടതി വിചാരണയില്‍ കണ്ടെത്തി. ആക്രമണത്തിന് ശേഷം മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും താന്‍ തിരിഞ്ഞുവെന്ന് അന്നത്തെ 18 കാരന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തിന് ശേഷം വീട്ടില്‍ വച്ചുതന്നെ 24 കാരനെ വാര്‍ഡ് ബലാത്സംഗം ചെയ്തു.
ജൂലൈയില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ തുടരാനുള്ള നിയമ പരമായ ശ്രമത്തില്‍ വാര്‍ഡ് പരാജയപ്പെട്ടു. അംഗങ്ങള്‍ അദ്ദേഹത്തെ പുറത്താക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ രാജിവച്ചു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായി വാര്‍ഡിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.