ഓസ്‌ട്രേലിയന്‍ ഭവന വിപണിയുടെ മൂല്യത്തില്‍ ഒക്ടോബര്‍ മാസത്തില്‍ 1.1 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ട്. റിസര്‍ച്ച് സ്ഥാപനമായ കൊട്ടാലിറ്റിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ 12 മാസത്തെ കണക്കില്‍ 6.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയാണ് വീടുവിലയില്‍ ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
തലസ്ഥാന നഗരങ്ങളിലുണ്ടായ കുതിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത് പെര്‍ത്താണ്. ഒക്ടോബര്‍ മാസത്തില്‍ മാത്രം 1.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് പെര്‍ത്തിലെ വീടുവിലയിലുണ്ടായത്. വീടുകളുടെ വിലയില്‍ ഏറ്റവും കുറവ് ഹൊബാര്‍ട്ടിലാണ്. .03 ശതമാനം മാത്രമാണ് ഇവിടത്തെ വളര്‍ച്ച.