നെറ്റ് സീറോ നയത്തെ ചൊല്ലി ലിബറല്‍ പാര്‍ട്ടിയിലും സഖ്യത്തിലും ഭിന്നതയെന്ന് റിപ്പോര്‍ട്ട്. 2050 ഓടെ നെറ്റ് സീറോയില്‍ എത്താനുള്ള പദ്ധതിയെ പിന്തുണയ്ക്കില്ലെന്ന് ലിബറിനൊപ്പമുള്ള നാഷണല്‍സ് പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് ലിബറല്‍ പാര്‍ട്ടിയിലും വ്യത്യസ്ത അഭിപ്രായം രൂപപ്പെട്ടത്.
പാരിസ് ഉടമ്പടി പ്രകാരമുള്ള നെറ്റ് സീറോ നയം പൂര്‍ണ്ണമായും ഒഴിവാക്കുന്നത് നല്ലതല്ലെന്നാണ് റിബറല്‍ പാര്‍ട്ടിയിലെ മിത വാദികള്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഒരു പക്ഷം നാഷണലിനൊപ്പം ചേര്‍ന്ന് നെറ്റ് സീറോ നയം ഉപേക്ഷിക്കണമെന്ന് പറയുന്നു.
ഞായറാഴ്ചയാണ് നാഷണല്‍സ് നേതാവ് ഡേവിഡ് ലിറ്റില്‍പ്രൗഡ് നെറ്റ് സീറോ നയം ഉപേക്ഷിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്.
കാലാവസ്ഥാ നയത്തില്‍ ഇരുപാര്‍ട്ടികള്‍ക്കും ധാരണയിലെത്താനായില്ലെങ്കില്‍ വീണ്ടും ലിബറല്‍ സഖ്യത്തിന്റെ മുന്നോട്ടുള്ള പോക്കിനെ അതു ബാധിക്കും.