000 വീഴ്ചയുമായി ബന്ധപ്പെട്ട് സെനറ്റ് അന്വേഷണം തുടരുന്നു. വീഴ്ചയില്‍ കമ്പനി മേധാവി രാജിവയ്ക്കണമെന്നാവശ്യം ഒക്റ്റസ് സിഇഒ നിരസിച്ചു. കമ്പനിയിലുടനീളം പരിഷ്‌കരണം കൊണ്ടുവരുന്നതിന് തനിക്ക് ബോര്‍ഡിന്റെ പിന്തുണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സെനറ്റ് അന്വേഷണത്തിനിടെ ലിബറല്‍ സഖ്യ അംഗങ്ങളില്‍ നിന്നും ക്രോസ് ബെഞ്ച് സെനറ്റര്‍മാരില്‍ നിന്നും സിഇ ഒ കനത്ത വിമര്‍ശനത്തിന് വിധേയനായിരുന്നു.
സെപ്തംബറിലുണ്ടായ വീഴ്ച കമ്യൂണിക്കേഷന്‍ മന്ത്രിയേയും റെഗുലേറ്ററേയും അറിയിക്കാന്‍ ആറു മണിക്കൂര്‍ സമയമെടുത്തെന്നാണ് വിമര്‍ശനം.
അതേസമയം 000 സര്‍വീസില്‍ 300 ഓളം ജീവനക്കാരെ നിയമിക്കുമെന്നും വിദേശത്തെ കോള്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരുമെന്നും സിഇഒ പറഞ്ഞു.