നികുതി വര്‍ദ്ധനവിലൂടെ ഞെട്ടിച്ച ചാന്‍സലര്‍ പുതിയ ആലോചനയിലാണ്. പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ നീക്കം. യുകെ വിട്ടുപോകുമ്പോള്‍ 20 ശതമാനം നികുതി പിരിക്കാനുള്ള ആലോചനയിലാണ് റേച്ചല്‍ റീവ്‌സ്.ബിസിനസ് ഉള്‍പ്പെടെ ആസ്തികളില്‍ നിന്നാണ് പിരിക്കുകയ ആസ്തികളില്‍ പണം ചുമത്തുന്ന പദ്ധതി ആലോചനയിലാണ്.
നിലവിലെ പ്രോപ്പര്‍ട്ടിയില്‍ ഭൂമിയും വില്‍ക്കുമ്പോള്‍ 20 ശതമാനം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സില്‍ ഇളവു നല്‍കുന്നില്ല. ഓഹരി പോലുള്ള ആസ്തികള്‍ വില്‍ക്കുമ്പോള്‍ ഇളവുണ്ട്.
യുകെ വിട്ടുപോകുമ്പോള്‍ ഈ ആസ്തികള്‍ വില്‍ക്കുന്നവര്‍ക്ക് 20 ശതമാനം ചാര്‍ജ്ജ് ചുമത്താനാണ് നീക്കം. വിവിധ പദ്ധതികള്‍ ആലോചിച്ച് ഫണ്ട് പിരിക്കാനുള്ള നീക്കത്തിലാണ് ചാന്‍സലര്‍.
രാജ്യത്തെ നികുതി വര്‍ദ്ധനവില്‍ ജനം തകര്‍ന്നിരിക്കുകയാണ്. നിക്ഷേപങ്ങളിലും ഇടിവുണ്ട്. എല്ലാ പ്രതിസന്ധിയും യുകെയുടെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വളര്‍ച്ചാ നിരക്ക് താഴ്ന്ന നിലയിലാണ്. വലിയൊരു തുക കണ്ടെത്താന്‍ ജനങ്ങളെ പിഴിയാന്‍ തന്നെയാണ് ചാന്‍സലറുടെ ശ്രമം.