താന്‍ നേതൃസ്ഥാനത്ത് എത്തുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാപ്പരായിരുന്നുവെന്ന് നേതാവ് കെമി ബാഡ്‌നോക്ക്. ആഭ്യന്തര പ്രശ്‌നങ്ങളാല്‍ ഉലയുന്ന ഒരു പാര്‍ട്ടിയെയാണ് തനിക്ക് നയിക്കാനായി കിട്ടിയതെന്നും അവര്‍ പറഞ്ഞു. ചരിത്ര പരാജയത്തിന് ശേഷം ഫണ്ടിങ് നിലയ്ക്കുന്ന അവസ്ഥയിലായി. പാര്‍ട്ടി നേതൃസ്ഥാനത്ത് എത്തിയതിന്റെ ഒന്നാം വാര്‍ഷികത്തോടനൂബന്ധിച്ച് ബി ബി സിയുടെ ന്യൂസ് കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആദ്യ മാസങ്ങളില്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
തനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ലെന്നും പണമില്ലാതെ പാര്‍ട്ടിക്ക് ഒരിഞ്ചു പോലും മുന്നോട്ട് പോകാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാപ്പരാകാന്‍ ഉള്ള സാധ്യത ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉവ്വ് എന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍, അത്തരമൊരു സാഹചര്യത്തിന് എത്രമാത്രം അടുത്തെത്തി എന്ന് അവര്‍ വ്യക്തമാക്കിയില്ല. എന്നാല്‍, പാര്‍ട്ടിക്ക് സംഭാവനകള്‍ നല്‍കിയിരുന്നവര്‍ പാര്‍ട്ടിയെ വിട്ട് പോകുന്ന സാഹചര്യം ഉണ്ടായിരുന്നു എന്ന് അവര്‍ സമ്മതിച്ചു.
സ്ഥാനമേറ്റ .ആദ്യ മാസങ്ങളില്‍ ചെയ്ത പ്രവൃത്തികളുടെ ഫലം വന്നു തുടങ്ങി എന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍, പാര്‍ട്ടി ശക്തമായ ഒരു നിലയിലാണെന്നും അതുകൊണ്ടു തന്നെ ഇപ്പോള്‍ പുതിയ നയങ്ങളും അജണ്ടകളും രൂപീകരിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും അവര്‍ പറഞ്ഞു.