ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമെന്ന ആരോപണത്തിലാണ് പ്രിന്‍സ് ആന്‍ഡ്രൂവിന് രാജ കുടുംബത്തില്‍ നിന്ന് ഒഴിവാകേണ്ടിവന്നത്. 2019ല്‍ ബിബിസി പനോരമയ്ക്ക് വെര്‍ജീന ജൂഫ്രെ നല്‍കിയെങ്കിലും ഇതുവരെ പ്രക്ഷേപം ചെയ്യാത്ത അഭിമുഖ ദൃശ്യങ്ങള്‍ എട്ടു മണിക്ക് ബിബിസി വണ്‍ ചാനലില്‍ ഇന്നു പ്രക്ഷേപണം ചെയ്യും.
17ാം വയസ്സില്‍ ആന്‍ഡ്രൂവിനെ ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ച് ജൂഫ്രെ തുറന്നുപറഞ്ഞിരുന്നു.
മൂന്നു തവണ ലൈംഗീക ബന്ധമുണ്ടായെനനാണ് ജൂഫ്രെ ആരോപിക്കുന്നത് എന്നാല്‍ ആന്‍ഡ്രൂ രാജകുമാരന്‍ ഇതു തള്ളി.
ആന്‍ഡ്രുവിന്റെ എല്ലാ രാജകീയ പദവികളും ബഹുമതികളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ഡ്യൂക്ക് ഓഫ് യോര്‍ക്ക് പദവി വഹിച്ചിരുന്ന ആന്‍ഡ്രു വിന്‍ഡ്സര്‍ എസ്റ്റേറ്റിലെ വസതിയില്‍ നിന്നും നോര്‍ഫോക്ക് കൗണ്ടിയിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലേക്കാണ് താമസം മാറുക. സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റ് ചാള്‍സ് രാജാവിന്റെ സ്വകാര്യ ഉടമസ്ഥതയിലുളളതാണ്. സഹോദരന്റെ താമസച്ചെലവും രാജാവ് തന്നെ നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 19-ന് ആന്‍ഡ്രു രാജകുമാരന്‍ യോര്‍ക്ക് പ്രഭു ഉള്‍പ്പെടെ എല്ലാ രാജകീയ പദവികളും ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.