ഓസ്‌ട്രേലിയന്‍ പൗരന്മാരെ ചാരവൃത്തിയ്ക്കായി വിലയ്‌ക്കെടുക്കാനുള്ള നീക്കം പരാജയപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍

ഓസ്‌ട്രേലിയന്‍ പൗരന്മാരെ ചാരവൃത്തിയ്ക്കായി വിലയ്‌ക്കെടുക്കാനുള്ള നീക്കം പരാജയപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍
ഓസ്‌ട്രേലിയന്‍ പൗരന്മാരെ ചാരവൃത്തിയ്ക്കായി വിലയ്‌ക്കെടുക്കാനുള്ള നീക്കം പരാജയപ്പെടുത്തിയെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍. ചാരവൃത്തിയ്ക്കായി ഓസ്‌ട്രേലിയക്കാരെ റിക്രൂട്ട് ചെയ്യാനും അതീവ സുരക്ഷാ രഹസ്യങ്ങള്‍ മോഷ്ടിക്കാനുമുള്ള വിദേശരാജ്യങ്ങളുടെ ഗൂഢാലോചനയാണ് പരാജയപ്പെടുത്തിയതെന്ന് എസിയോ വ്യക്തമാക്കി.

ഓസ്‌ട്രേലിയയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ചോര്‍ത്താനായി വിദേശരാജ്യങ്ങള്‍ ഓസ്‌ട്രേലിയക്കാരെ സമീപിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ, അപൂര്‍വ ധാതുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, ഓക്കസ് ആണവ അന്തര്‍വാഹിനി കരാര്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്താനാണ് ഇവര്‍ ലക്ഷ്യമിട്ടതെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends