ഓസ്‌ട്രേലിയന്‍ ഫാമുകളില്‍ മിച്ചം വരുന്ന ഉല്‍പ്പന്നങ്ങള്‍ സംഭാവന ചെയ്യാന്‍ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സന്റീവ് നല്‍കണമെന്ന് നിര്‍ദ്ദേശം

ഓസ്‌ട്രേലിയന്‍ ഫാമുകളില്‍ മിച്ചം വരുന്ന ഉല്‍പ്പന്നങ്ങള്‍ സംഭാവന ചെയ്യാന്‍ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സന്റീവ് നല്‍കണമെന്ന് നിര്‍ദ്ദേശം
ഓസ്‌ട്രേലിയന്‍ ഫാമുകളില്‍ മിച്ചം വരുന്ന ഉല്‍പ്പന്നങ്ങള്‍ സംഭാവന ചെയ്യാന്‍ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍സന്റീവ് നല്‍കണമെന്ന് ആവശ്യം.

രാജ്യത്ത് മിച്ചം വരുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ നശിപ്പിക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ സംഭാവന നല്‍കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ ടാക്‌സ് ഇന്‍സന്റീവ് നല്‍കണമെന്ന് ചാരിറ്റി സംഘടനയായ ഫുഡ് ബാങ്കാണ് ആവശ്യപ്പെട്ടത്.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ 9 മടങ്ങ് വലിപ്പമുള്ള ഗ്രൗണ്ട് നിറയ്ക്കാന്‍ മാത്രം ആവശ്യമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഓരോ വര്‍ഷവും കര്‍ഷകര്‍ ഉപേക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്.

അതേസമയം ദശലക്ഷക്കിന് ആളുകള്‍ ഓസ്‌ട്രേലിയയില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാനും ബുദ്ധിമുട്ടുന്നുണ്ട്. കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതിന് പകരം ഇതു സംഭാവന ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കും. ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളുടെ കൈകളിലെത്തിക്കാന്‍ ആവശ്യമായ സംവിധാനം വേണമെന്നും ഫുഡ് ബാങ്ക് ചീഫ് എക്‌സിക്യൂട്ടിവ് പറഞ്ഞു.

അമേരിക്കയിലും ജര്‍മ്മനിയും ഫലപ്രദമായ പദ്ധതിയുണ്ടെന്നും ഓസ്‌ട്രേലിയയിലും ഇതു നടപ്പാക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

Other News in this category



4malayalees Recommends