16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യല്‍മീഡിയ നിരോധനത്തിനുള്ള പ്രായ പരിശോധന നടത്തുന്നതില്‍ മാതാപിതാക്കള്‍ക്ക് ആശങ്കകളുണ്ടെന്ന് പ്രതിപക്ഷം. പ്രായ പരിശോധനയ്ക്കായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ നടത്തുന്ന സുരക്ഷയെ കുറിച്ചും മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ കമ്യൂണിക്കേഷന്‍ വക്താവ് പറഞ്ഞു
ഡിസംബര്‍ 10 മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. ടിക്ടോക്, ഫേസ്ബുക്ക്, എക്‌സ് തുടങ്ങി എട്ട് പ്രധാനപ്പെട്ട സോഷ്യല്‍മീഡിയകളില്‍ പ്രവേശിപ്പിക്കുന്നതിന് 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അനുവാദമില്ല.