ഓസ്‌ട്രേലിയന്‍ തൊഴിലിടങ്ങളില്‍ നടക്കുന്ന വംശീയതയെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്തുണയുമായി രാജ്യത്തെ റേസ് ഡിസ്‌ക്രിമിനേഷന്‍ കമ്മീഷണറും രംഗത്തുവന്നിട്ടുണ്ട്.
വംശീയത നേരിടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് 19, ഇന്ത്യ വിരുദ്ധ രാഷ്ട്രീയം, ഇന്റിജീനിയസ് വോയ്‌സ് റെഫറണ്ടം, മിഡില്‍ ഈസ്റ്റ് സാഹചര്യം തുടങ്ങിയവ ഇതിന് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
വംശീയത അവരുടെ ജോലികളില്‍ പുരോഗമിക്കുന്നത് തടയുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പരാതിപ്പെടാന്‍ ആളുകള്‍ ധൈര്യപ്പെടാത്തതും എവിടെ പരാതിപ്പെടണമെന്ന് അറിയാത്തതും വംശീയത അനുഭവിക്കുന്നവരുടെ ശരിയായ കണക്കുകള്‍ ലഭിക്കുന്നതിന് തടസ്സമാകുന്നുവെന്നും ഓസ്‌ട്രേലിയന്‍ ഡിസ്‌ക്രിമിനേഷന്‍ കമ്മീഷണര്‍ പറഞ്ഞു