ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നാലു ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയേക്കും ; അടുത്താഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കേ സാമ്പത്തിക സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് നാലു ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയേക്കും ; അടുത്താഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കേ സാമ്പത്തിക സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കും
രാജ്യത്തെ സാമ്പത്തിക സാഹചര്യം വിലയിരുത്തി അടിസ്ഥാന പലിശനിരക്ക് നാലു ശതമാനത്തില്‍ തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലനിര്‍ത്തിയേക്കും. അടുത്താഴ്ച ചാന്‍സലര്‍ റേച്ചല്‍റീവ്‌സ് അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുമ്പുള്ള യോഗമായതിനാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വലിയ മാറ്റം കൊണ്ടുവരില്ലെന്നാണ് സൂചന.

വിലക്കയറ്റം ഉള്‍പ്പെടെ പ്രതിസന്ധികള്‍ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മൂന്നുമാസങ്ങളില്‍ ഇടവിട്ട് 0.25 ശതമാനം നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറച്ചിരുന്നു. ഡിസംബറില്‍ ഇതു 3.75 ശതമാനമാകുമെന്ന് പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവചിച്ചിരുന്നു.

പലിശനിരക്കില്‍ മാറ്റം വരുത്തണോ എന്ന കാര്യത്തില്‍ അഴലോകന സമിയിലെ അംഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

പലിശനിരക്കില്‍ കുറവ് വരുത്തിയാല്‍ വായ്പ എടുക്കുന്നവര്‍ക്ക് ആശ്വാസമാകും. പ്‌ക്ഷെ ഇതു നിക്ഷേപകരുടെ ലാഭം കുറയാനും കാരണമാകും. ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികളുണ്ടെങ്കില്‍ ഡിസംബറില്‍ ബാങ്ക് നിരക്ക് കുറയ്ക്കാനുള്ള സാധ്യത ഉണ്ടന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.


Other News in this category



4malayalees Recommends