കൊടും കുറ്റവാളികളെ വീണ്ടും തെറ്റായി മോചിപ്പിച്ചു ; ലണ്ടന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച രണ്ടു തടവുകാര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തം

കൊടും കുറ്റവാളികളെ വീണ്ടും തെറ്റായി മോചിപ്പിച്ചു ; ലണ്ടന്‍ ജയിലില്‍ നിന്ന് മോചിപ്പിച്ച രണ്ടു തടവുകാര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തം
ലണ്ടനിലെ വാന്‍സ്വര്‍ത്ത് ജയിലില്‍ നിന്ന് രണ്ടുതടവുകാര്‍ തെറ്റായി മോചിതരായതിനെ തുടര്‍ന്ന് ബ്രിട്ടനിലെ ജയില്‍ വകുപ്പ് വീണ്ടും വിവാദത്തില്‍ 24 വയസ്സുള്ള അള്‍ജീരിയന്‍ സ്വദേശി ബ്രാഹിം കടൂര്‍ ഷെരിഫ് എന്ന ലൈംഗീക പീഡന കുറ്റവാളി ഒക്ടോബര്‍ 29 ന് തെറ്റായി പുറത്തിറങ്ങിയപ്പോള്‍ 35 വയസ്സുകാരനായ വില്യം സ്മിത്ത് നവംബര്‍ 3ന് മോചിതയായി.

മുമ്പ് എസെക്‌സിലെ ഹെംപ്സ്റ്റഡ് ജയിലില്‍ നിന്നും അധികൃത കുടിയേറ്റ കുറ്റവാളി ഹദുഷ് കെബാതു തെറ്റായി മോചിതനായ സംഭവം വിവാദമുണ്ടാക്കിയിരുന്നു. അതിന് ശേഷം കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ ഡേവിഡ് ലാമി ഉറപ്പു നല്‍കിയെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ചതോടെ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു.

മെട്രോ പൊളിറ്റന്‍ പൊലീസ് ഇപ്പോള്‍ ഇരുവരെയും പിടികൂടാനുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ജയിലിലെ രേഖകളിലെ പിഴവുകളാണ് തെറ്റായ മോചനങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലും കൂടി 262 തടവുകാര്‍ തെറ്റായി ജയില്‍ മോചിതരായി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 128 ശതമാനം കൂടുതലാണ്.

Other News in this category



4malayalees Recommends