Cinema

വിജയ് ബാബു വിദേശത്തേക്ക് കടന്നെന്ന് പൊലീസ്
ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ വൈ നിസാമുദ്ദീന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റ് ഉറപ്പായതോടെ മുങ്ങിയതാണെന്നാണ് വിവരം. എന്നാല്‍ ഒളിവിലാണെന്ന് വാര്‍ത്തകള്‍ വിജയ് ബാബു തള്ളി. താന്‍ ദുബായില്‍ ഉണ്ടെന്നും, ആര്‍ക്കും ബന്ധപ്പെടാമെന്നും വിജയ് ബാബു പറഞ്ഞു. വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി യു.വി. കുര്യാക്കോസും അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പുറമേ മറ്റൊരു കേസ് കൂടി പൊലീസ് രജിസറ്റര്‍ ചെയ്യും. കേസില്‍ ഇരയുടെ പേര് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ വെളിപ്പെടുത്തിയതിനാണ് കേസെടുക്കുക. യഥാര്‍ത്ഥ ഇര താനാണെന്നാണ് വിജയ് ബാബു പറഞ്ഞത്. തെറ്റ്

More »

പരാതിക്കാരിയെ പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയം; ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണെന്ന് ഡബ്ല്യുസിസി
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡനപരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു. കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നും ഡബ്ലുസിസി ഫെയ്‌സ്ബുക്കില്‍

More »

ദുല്‍ഖര്‍ സിനിമയിലേക്കാണ് ചക്കിയെ ആദ്യം വിളിച്ചത്; മകളുടെ സിനിമാപ്രവേശത്തെക്കുറിച്ച് ജയറാം
മകള്‍ മാളവിക ജയറാമിന്റെ സിനിമ പ്രവേശത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ജയറാം. മലയാളത്തില്‍ നിന്ന് ആദ്യം മാളവികയെ അഭിനയിക്കാന്‍ വിളിച്ചത് സത്യന്‍ അന്തിക്കാടിന്റെ മകനും യുവ സംവിധായകനുമായ അനൂപ് സത്യന്‍ ആണ്. എന്നാല്‍ മാളവിക വേണ്ടന്ന് വെക്കുകയായിരുന്നു എന്നും താരം പറഞ്ഞു വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അന്ന് അനൂപ് വിളിച്ചത്. എന്നാല്‍ മാളവിക പറഞ്ഞത്, തനിക്ക്

More »

ഷൂട്ടിങ്ങിനിടെ നടന്‍ റഹ്മാന് പരിക്ക്
ആദ്യ ബോളിവുഡ് ചിത്രമായ ഗണ്‍പതിന്റെ ചിത്രീകരണ വേളയില്‍ നടന്‍ റഹ്മാന് പരിക്ക്. ഒരു ഷോട്ടില്‍ കരാട്ടെ കിക്ക് ചെയ്യുന്നതിനിടെയായിരുന്നു റഹ്മാന്റെ തുടയ്ക്ക് പരിക്കേറ്റെതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റഹ്മാന് രണ്ട് ദിവസത്തെ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഷൂട്ടിംഗ് തുടരുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതാബ് ബച്ചനൊപ്പമാണ് റഹ്മാന്‍ പ്രധാന വേഷം കൈകാര്യം

More »

വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമെന്ത്; റിമി ടോമി പറയുന്നു
 പ്രമുഖ ഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നുവെന്ന  തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നടക്കുന്നത് വ്യാജ പ്രചരണമാണെന്നും ചൂണ്ടിക്കാട്ടി ഒടുവില്‍ റിമി ടോമി തന്നെ രംഗത്ത് വന്നു. റിമിയുടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പ്രിയ ഗായിക വിവാഹ വാര്‍ത്തകള്‍ക്ക് പിന്നിലെ

More »

ക്യാന്‍സര്‍ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല ,ഭാര്യയും മകളുമായി ഇപ്പോള്‍ ബന്ധമൊന്നുമില്ലെന്ന് കൊല്ലം തുളസി
തന്റെ കുടുംബത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ കൊല്ലം തുളസി. ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് നടന്‍ മനസ് തുറന്നത്. തുടക്കം മുതലേ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാല്‍ അവരെല്ലാം എന്റെ കാമുകിമാര്‍ ആണെന്നൊക്കെയുള്ള ധാരണയായിരുന്നു. അങ്ങനെയൊരു

More »

96 ല്‍ ലിപ്പ് ലോക്ക് സീന്‍ ഉണ്ടായിരുന്നു, പക്ഷേ ഒടുവില്‍ റാം ജാനുവിനെ തൊടുകയേ വേണ്ട എന്നായി; കാരണം പറഞ്ഞ് സേതുപതി
96 ജനപ്രിയ ചിത്രമായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നിന്നും നീക്കം ചെയ്യേണ്ടി വന്ന രംഗത്തെ പറ്റി സംസാരിക്കുകയാണ് വിജയ് സേതുപതി.  '96 സിനിമക്ക് യഥാര്‍ത്ഥത്തില്‍ ഒരു കഥയില്ല. സ്‌കൂള്‍ കാലഘട്ടില്‍ സ്‌നേഹിച്ചിരുന്ന രണ്ട് പേര്‍ കണ്ടുമുട്ടുന്നു. ജാനുവും റാമും എയര്‍പോര്‍ട്ടില്‍ വെച്ച് പിരിയുന്ന ക്ലൈമാക്‌സ് സീനില്‍ ഒരു ലിപ്പ് ലോക്കുണ്ടായിരുന്നു. എന്നാല്‍ പിന്നീടത്

More »

പൃഥ്വി വന്ന് കെട്ടിപിടിച്ചു, പിറ്റേന്ന് പൃഥ്വിയ്ക്ക് കോവിഡെന്ന് അറിഞ്ഞു ; മൂന്നു തവണ കോവിഡ് ബാധിച്ചെന്ന് സുരാജ്
സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ജനഗണമന തിയേറ്ററുകളിലെത്താനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സെറ്റിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സുരാജ്. തനിക്ക് മൂന്നുവട്ടം കോവിഡ് വന്നതിനെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. കോവിഡിനെ നമ്മള്‍ ഭയന്നിരുന്ന സമയത്താണ് എനിക്കൊരു സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. നമ്മുടെ ഷൂട്ടിങ്ങ്

More »

'നീലവെളിച്ചത്തില്‍ നിന്നും പൃഥ്വിയും കുഞ്ചാക്കോയും സൗബിനും പിന്മാറി
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാര്‍ഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം തലശേരിയിലെ പിണറായിയില്‍ ആരംഭിച്ചു. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജഷ് മാധവന്‍, ഉമ കെ.പി., പൂജാ മോഹന്‍രാജ്, ദേവകി ഭാഗി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. അതേസമയം, പൃഥ്വിരാജും

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ