UAE
ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം കണക്കാക്കി വിതരണം ചെയ്യുന്നതിനും പ്രത്യേക മന്ത്രിതല സമിതിക്കും അധികൃതര്‍ രൂപം നല്‍കിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ അബുദാബി ഖസ്ര് അല്‍ വത്നില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ മഴയെ 'അഭൂതപൂര്‍വം' എന്നു
മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ പ്രദേശത്തും പതിനഞ്ചോളം വാട്ടര്‍ ടാങ്കറുകളാണ് വെള്ളം നീക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ
യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്കാന് ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും യുഎഇ കേന്ദ്ര ബാങ്ക് നോട്ടീസ് നല്കി. ഉപഭോക്താക്കളുടെ കൈയില്‍ നിന്നും അധിക ഫീസോ, പലിശയോ
കഴിഞ്ഞ ദിവസം പെയ്ത റെക്കോര്‍ഡ് മഴയെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കിയതു വഴി രാജ്യത്ത് നിന്ന് കാലാവധിക്ക് മുമ്പ് മടങ്ങാനാകാത്ത സന്ദര്‍ശക, താമസ വീസക്കാരില് നിന്ന് ഓവര്‍സ്റ്റേ പിഴ ഈടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം 16 മുതല്‍ 18 വരെ റദ്ദാക്കിയ ദുബായില്‍ നിന്നുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കിയതാി അധികൃതര്‍
പ്രളയത്തില്‍ ഭവന രഹിതരായ ദുബായിലെ താമസക്കാര്‍ക്ക് സൗജന്യമായി താല്‍ക്കാലിക താമസവും ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാന്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉത്തരവിട്ടു. മഴക്കെടുതികളില്‍ പ്രയാസപ്പെടുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ദുബായ് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകും. നടപടികളുടെ പുരോഗതി വ്യക്തിപരമായി
യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച
ഷാര്‍ജില്‍ നിന്ന് ഈ മാസം 14 മുതല്‍ കാണാതായ മുഹമ്മദ് അബ്ദുല്ലയെ (17) കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഒരു മരപ്പണിക്കാരനെ തേടി ഏപ്രില്‍ 14 ന് വൈകുന്നേരം 4.15 ന് അടുത്തുള്ള ഫര്‍ണീച്ചര്‍ മാര്‍ക്കറ്റിലേക്ക് പോയ കുട്ടിയെ പിന്നീട് കാണാതാവുകായിരുന്നു. വീട്ടില്‍ സ്വകാര്യം പഠനം നടത്തുകയായിരുന്നു മുഹമ്മദ് അബ്ദുല്ല പാക്കിസ്ഥാന്
ദുബായിലെ പ്രളയസമാന സാഹചര്യം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് യുഎഇ കാലാവസ്ഥാ കേന്ദ്രം. ജല ലഭ്യതയ്ക്കായും ക്ലൗഡ് സീഡിംഗിനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാല്‍ നിലവിലെ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിംഗ് മൂലമല്ലെന്ന് കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റുകളാണ് നിലവിലെ ദുരന്തം വിതച്ച മഴയ്ക്ക് കാരണമായിട്ടുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇതുവരെ 884 വിമാനങ്ങളാണ്
യുഎഇയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. 2016 മാര്‍ച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനില്‍ 287.6