UAE

ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് പുതിയ സര്‍വീസുമായി എയര്‍ഇന്ത്യ
ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കും ഷാര്‍ജയില്‍നിന്ന് വിജയവാഡയിലേക്കും പുതിയ സര്‍വീസ് ആരഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. നവംബര്‍ ഒന്നിന് സര്‍വീസ് ആരഭിച്ചേക്കും. ആഴ്ചയില്‍ 4 സര്‍വീസ് ആണ് ഉദ്ദേശിക്കുന്നത്. ടിക്കറ്റ് നിരക്ക് 300 ദിര്‍ഹം. ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കും.      

More »

യുഎഇയില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; രണ്ട് മലയാളികള്‍ മരിച്ചു
യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി എം.എല്‍.പി ജലീല്‍ (43), പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്.  ദുബൈ റോഡില്‍ മലീഹ ഹൈവേയില്‍  ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി

More »

'ഐന്‍ ദുബൈ' ഉടനെ തുറക്കില്ല
'ഐന്‍ ദുബൈ' ഉടനെ തുറക്കില്ല. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്നാണ് തുറക്കാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത വര്ഷം ആദ്യം തുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2022 മാര്‍ച്ച് 14 മുതലാണ് ഐന്‍ ദുബൈയിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമാണ് 'ഐന്‍ ദുബൈ റമദാന്‍ മാസത്തിന് ശേഷം

More »

യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധന
യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്  54.44 ലക്ഷം തൊഴിലാളികള്‍ ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.67 ലക്ഷം തൊഴിലാളികള്‍ സ്വകാര്യ മേഖലയില്‍ കൂടിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.  കൊവിഡ് തീവ്രത കുറഞ്ഞതോടെ ഈ

More »

ചികിത്സാ പിഴവ് മൂലം കുട്ടി മരിച്ച സംഭവത്തില്‍ കുടുംബത്തിന് 90 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
ചികിത്സാ പിഴവ് മൂലം കുട്ടി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അല്‍ ഐനിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന് ബ്ലഡ് മണി ഇനത്തിലും നഷ്ടപരിഹാരമായും 400,000 ദിര്‍ഹം (90 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.  ചികിത്സാ പിഴവിന് കാരണക്കാരായ രണ്ട് ആശുപത്രികളും ഡോക്ടര്‍മാരും ചേര്‍ന്ന് നഷ്ടപരിഹാര തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക്

More »

വിസ്മയ കാഴ്ചയൊരുക്കി ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍
വിസ്മയങ്ങളുടെ ഒരു പൂക്കാലമാണ് ദുബായ് മിറാക്കിള്‍ ഗാര്‍ഡന്‍.  സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്ന ഉദ്യാന കാഴ്ചകളുമായി മിറക്കിള്‍ ഗാര്‍ഡന്‍ വീണ്ടും സജീവമാവുകയാണ്. പൂക്കള്‍ തണല്‍ വിരിക്കുന്ന കവാടം മുതല്‍ തുടങ്ങുന്നു വര്‍ണ്ണ വൈവിധ്യങ്ങളുടെ വിസ്മയ ലോകം. ആലീസിന്റെ അത്ഭുത ലോകത്ത് എന്നപോലെ സന്ദര്‍ശകരെ വിസ്മയിപ്പിക്കുന്നതാണ് ഈ ഉദ്യാനത്തിലെ ഓരോ ചുവടും. പുഷ്പങ്ങള്‍ കൊണ്ടൊരു

More »

ബ്ലാക്‌മെയില്‍ ചെയ്യുന്നവര്‍ക്ക് തടവു ശിക്ഷയും വന്‍തുക പിഴയും
ബ്ലാക്‌മെയില്‍ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും രണ്ടര മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ് (56.3 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെ)  പിഴയുമാണ് ശിക്ഷ. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് തടവോ പിഴ ശിക്ഷയോ ഇവ രണ്ടുമോ അനുഭവിക്കേണ്ടി വരും.

More »

ദീപാവലി ആഘോഷങ്ങള്‍ക്ക് മാറ്റ് കൂടും ; യുഎഇയില്‍ സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
ദീപാവലി ആഘോഷങ്ങള്‍ തൊട്ട് മുന്നിലുള്ള വാരാന്ത്യത്തില്‍ യുഎഇയിലെ സ്വര്‍ണ വില ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വെള്ളിയാഴ്ച രാവിലെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 184.50 ദിര്‍ഹമാണ് യുഎഇയിലെ വില. വ്യാഴാഴ്ച വൈകുന്നേരം 185.75 ദിര്‍ഹമായിരുന്നു. വിലക്കുറവിനൊപ്പം യുഎഇയിലെ ഏതാണ്ടെല്ലാ ജ്വല്ലറികളും വിവിധ ഓഫറുകളും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി

More »

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ച് അബുദാബി പൊലീസ്; ഇനി 10 ലക്ഷം വരെ പിഴ ഈടാക്കും
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ച് അബുദാബി പൊലീസ്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 50,000 ദിര്‍ഹം (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വരെ പിഴ ഈടാക്കം.  ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരായ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പിഴ തുക വര്‍ദ്ധിപ്പിക്കാന്‍ പോലീസ് തീരുമാനിച്ചത്.  പുതിയ അറിയിപ്പ് അനുസരിച്ച് റോഡില്‍ റേസിങ് നടത്തിയാല്‍ അമ്പത്തിനായിരം ദിര്‍ഹം വരെ (10

More »

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും

അജ്മാനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആപ് പുറത്തിറക്കി

അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി ഡ്രൈവര്‍ക്കായി കാബി ആപ്ലിക്കേഷന്‍ നടപ്പാക്കുന്നു. ആദ്യ പരീക്ഷണ ഘട്ടമെന്ന നിലയില്‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്ന തുക, പ്രവര്‍ത്തന മികവിന്റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം