UAE

യുഎഇയുടെ ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്
യുഎഇയുടെ ചില പ്രദേശങ്ങളില്‍ ഇന്ന് രാവിലെ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ വത്ബ, റസീന്‍, അര്‍ജ്‌ന, അബുദാബി, അല്‍ ദഫ്ര മേഖലയിലെ താബ് അല്‍സറബ്, മര്‍ജാന്‍, റാസല്‍ഖൈമ, അജ്മാന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തു. റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ബുധനാഴ്ച രാവിലെയും മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 3742 ഡിഗ്രി സെല്‍ഷ്യസായിരിക്കും. തീരപ്രദേശങ്ങളില്‍ പരമാവധി താപനില 3439 ഡിഗ്രി

More »

ചികിത്സാ പിഴവ് കാരണം ജീവന്‍ നഷ്ടമായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി
യുഎഇയില്‍ ചികിത്സാ പിഴവ് കാരണം ജീവന്‍ നഷ്ടമായ കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹം (44 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കേസില്‍ നേരത്തെ കീഴ്!കോടതി പ്രസ്താവിച്ച വിധി, കഴിഞ്ഞ ദിവസം അല്‍ ഐന്‍ അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. കുട്ടിയെ ചികിത്സിച്ച രണ്ട് ഡോക്ടര്‍മാകും ആശുപത്രിയുമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കുട്ടിയുടെ

More »

മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു
മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. വിതരണ കമ്പനികള്‍ക്കും റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കും അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം  ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍  നല്‍കി. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറു മാസത്തെ കാലാവധി

More »

യുഎഇയില്‍ വീട്ടുജോലിക്കാരെ നിയമിക്കാന്‍ താമസക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാകും
യുഎഇയില്‍ നിലവില്‍ വരാനിരിക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ വീട്ടുജോലിക്കാരെ നിയമിക്കാന്‍ താമസക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാകും. റിക്രൂട്ട്‌മെന്റ് ഓഫീസ് വഴിയോ സ്‌പോണ്‍സര്‍മാര്‍ മുഖേനയോ ആണ് നിയമനമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടി വരും. ഡിസംബര്‍ 15നാണ് യുഎഇയില്‍ പുതിയ ഗാര്‍ഹിക നിയമം

More »

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ്
യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് രൂപപ്പെട്ട സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞ് രൂപംകൊണ്ടിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ രാവിലെ ഒന്‍പത് മണി വരെയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ

More »

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമം ; ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ് മലയാളി യുവാവ് മരിച്ചു. കടയ്ക്കല്‍ പെരിങ്ങാട് തേക്കില്‍ തെക്കേടത്തുവീട്ടില്‍ ബിലുകൃഷ്ണന്‍ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ദുബായിലെ കമ്പനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു ബിലുകൃഷ്ണന്‍. സുഹൃത്തായ പഞ്ചാബ് സ്വദേശിയെ

More »

മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ സന്ദര്‍ശകരുടെ മനം കവര്‍ന്ന് അമേക്ക
മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ഹ്യൂമനോയ്ഡ് റോബട്. അമേക്ക എന്നു പരിചയപ്പെടുത്തിയ റോബട് സന്ദര്‍ശകര്‍ക്ക് മ്യൂസിയത്തിലെ സവിശഷതകള്‍ വിവരിക്കും. സംശയങ്ങള്‍ക്ക് മറുപടി നല്‍കും. മനുഷ്യരുടെ രൂപസാദൃശ്യം മാത്രമല്ല വിവിധ ഭാഗങ്ങളും മുഖത്ത് പ്രകടിപ്പിക്കും. ആശയ വിനിമയത്തിന് അനുസരിച്ച് ശരീല ചലനവും ഉണ്ടാകും. ആരാധകരുടെ മനം കവര്‍ന്നു

More »

നൈറ്റ് ക്ലബ്ബില്‍ വെച്ച് കണ്ട യുവാവിനൊപ്പം വീട്ടിലെത്തി; പണവും സ്വര്‍ണമാലയും തട്ടിയെടുത്ത് യുവതി മുങ്ങി
നിശാ ക്ലബ്ബില്‍ വെച്ച് പരിചയപ്പെട്ട യുവാവിന്റെ വീട്ടിലെത്തി പണവും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ യുവതിക്ക് മൂന്നു മാസം തടവുശിക്ഷ. ദുബൈയിലാണ് സംഭവം. അമേരിക്കക്കാരനായ യുവാവിന്റെ പക്കല്‍ നിന്നും 1,000 ദിര്‍ഹം പണവും 8,000  ദിര്‍ഹം വിലവരുന്ന സ്വര്‍ണമാലയും കവര്‍ന്ന കേസിലാണ് ആഫ്രിക്കന്‍ യുവതിക്ക് ശിക്ഷ വിധിച്ചത്. മോഷ്ടിച്ച സ്വര്‍ണമാല യുവതി തന്റെ കാമനുകന് കൈമാറിയിരുന്നു. ഇയാള്‍ ഇത്

More »

യുഎഇയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ കരാറിന്റെ പരമാവധി കാലാവധി മൂന്നുവര്‍ഷമെന്ന നിയന്ത്രണം നീക്കുന്നു
  യുഎഇയില്‍ സ്വകാര്യ മേഖലയില്‍ തൊഴില്‍ കരാറിന്റെ പരമാവധി കാലാവധി മൂന്നുവര്‍ഷമെന്ന നിയന്ത്രണം തൊഴില്‍മന്ത്രാലയം ഒഴിവാക്കി. തൊഴിലുടമയും തൊഴിലാളിയും തമ്മിലെ ധാരണാപത്രം നിശ്ചിത കാലത്തേക്ക് തൊഴില്‍ കരാറുണ്ടാക്കണം. എന്നാല്‍ പരമാവധി കാലാവധിക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിക്കില്ല. യുഎഇയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നിലവില്‍ വന്ന തൊഴില്‍ നിയമത്തിലാണ് പുതിയ ഭേദഗതി

More »

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും

അജ്മാനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആപ് പുറത്തിറക്കി

അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി ഡ്രൈവര്‍ക്കായി കാബി ആപ്ലിക്കേഷന്‍ നടപ്പാക്കുന്നു. ആദ്യ പരീക്ഷണ ഘട്ടമെന്ന നിലയില്‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്ന തുക, പ്രവര്‍ത്തന മികവിന്റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം

ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി വരുന്നു

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി