Indian

സ്വന്തമായി കാറില്ല, ട്രാക്ടറുണ്ട് ,കുമാരസ്വാമിക്കും ഭാര്യയ്ക്കുമായി 217.21 കോടി രൂപയുടെ സ്വത്ത്
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച്ഡി കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കുമാസ്വാമിക്കും ഭാര്യ അനിതാ കുമാരസ്വാമിക്കുമായി 217.21 കോടി രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. രാമനഗര മുന്‍ എംഎല്‍എകൂടിയായിരുന്ന അനിതക്ക് 154.39 കോടി രൂപയുടെ ആസ്തിയുണ്ട്. കുമാരസ്വാമിക്ക് സ്വന്തമായി കാറില്ല, ട്രാക്ടറുണ്ട്. കര്‍ഷകനും രാഷ്ട്രീയക്കാരനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു. മൂന്ന് പൊലീസ് കേസുകളും നിലവിലുണ്ട്. 6.46 കോടി രൂപ വിലമതിക്കുന്ന ബെംഗളൂരുവിലുള്ള വീട് , 37.48 കോടി രൂപയുടെ കൃഷിഭൂമി , 47.06 ലക്ഷം രൂപയുടെ സ്വര്‍ണം , 2.60 ലക്ഷം രൂപയുടെ വജ്രങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ആസ്തികള്‍. ഏറെനാളത്തെ സസ്‌പെന്‍സുകള്‍ക്കൊടുവില്‍ ജെഡിഎസ്

More »

നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ !
നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ. ഇതില്‍ 75 ശതമാനം പണവും ലഭിച്ചത് ബിജെപിക്കാണ്. 434 കോടി രൂപയാണ് ഈ കമ്പനികള്‍ ബിജെപിക്ക് നല്‍കിയത്. നഷ്ടത്തിലാണെന്ന കണക്ക് കാണിച്ച് കമ്പനികള്‍ വന്‍തുക ഇലക്ടര്‍ ബോണ്ട് നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നതോടെ, കള്ളപ്പണം വെളുപ്പിക്കല്‍ നീക്കം

More »

ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള പഠനം ടെലഗ്രാമില്‍ നിന്ന് ; സാത്താന്‍സേവയുമായി ബന്ധമെന്ന് സംശയം
അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നംഗ സംഘത്തിലെ നവീന്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗമായിരുന്നുവെന്നു വിവരം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് നവീന്‍ അറിയാന്‍ ശ്രമിച്ചിരുന്നതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട പരന്ന വായനയിലും ചര്‍ച്ചകളിലുമാണ്,

More »

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യം, യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്, പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഫരീദ ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബംഗളൂരുവിലെ ജയനഗര്‍ സ്വദേശിയായ ഗിരീഷ് അറസ്റ്റിലായി. 35 കാരനായ ക്യാബ് ഡ്രൈവറായ ഇയാള്‍ നിരവധി തവണയാണ് യുവതിയെ കത്തി കൊണ്ട് കുത്തിയത്. കൊലപാതകത്തിന് പിന്നാലെ പോലീസ്

More »

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല, സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താനുള്ള ആര്‍ജ്ജവം ഇല്ലാത്തത് എന്തുകൊണ്ടാണ്? ; പിണറായി വിജയന്‍
സ്വന്തം പാര്‍ട്ടിപതാക ഉയര്‍ത്താന്‍ കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. വിവാദം കാരണമാണ് പതാക ഒഴിവാക്കിയതെന്നാണ് വാര്‍ത്ത. ഇത് ഭീരുത്വമല്ലേ എന്നും പിണറായി ചോദിച്ചു. സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താനുള്ള ആര്‍ജ്ജവം ഇല്ലാത്തത് എന്തുകൊണ്ടാണ്? ഇന്നത്തെ

More »

യുവതികളുടെ കൈ മുറിച്ചത് നവീനാണോ എന്ന് പരിശോധന; മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിച്ചേക്കും
അരുണാചല്‍ പ്രദേശില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെയും സുഹൃത്തിന്റെയും മൃതശരീരം ഇന്ന് നാട്ടിലെത്തിച്ചേക്കും. മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ കഴിഞ്ഞിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ നാട്ടിലേക്ക് തിരിക്കാനാണ് നീക്കം. ഇറ്റാനഗറില്‍ എത്തിയ വട്ടിയൂര്‍ക്കാവ് പൊലീസ് സംഘം അരുണാചല്‍ പ്രദേശില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവുമായി ഇന്ന് കൂടിക്കാഴ്ച

More »

രാഹുല്‍ ഗാന്ധിക്ക് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍ ; നിക്ഷേപം 26 ലക്ഷം
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും

More »

പിതാവുമായി അടുപ്പം സ്ഥാപിച്ച് വീട്ടില്‍ താമസിക്കാനെത്തി; 14കാരിയെ കടത്തിക്കൊണ്ടുപോയി 20കാരന്‍
പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്‍. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. മറയൂരില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. മറയൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. 2023 നവംബര്‍ 15നാണ് പ്രതി ടൂറിസം വിസയില്‍ ഇന്ത്യയില്‍ എത്തിയത്.

More »

സ്ത്രീധനമായി 11 ലക്ഷവും എസ്‌യുവി കാറും; ചോദിച്ചത് ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷവും; പെണ്‍കുഞ്ഞ് പിറന്നതോടെ പീഡനം സഹിക്കാതായി ; യുവതിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം
യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മര്‍ദിച്ച് കൊലപ്പെടുത്തിയതായി സഹോദരന്റെ പരാതി. ഗ്രേറ്റര്‍ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവാഹസമയത്ത് ആഡംബരവാഹനമായ ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും വികാസിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഇത് യുവതിയുടെ വീട്ടുകാര്‍ക്ക്

More »

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച 17 കാരിയെ മൂന്നു ദിവസം ബന്ദിയാക്കി പീഡിപ്പിച്ചു ; മുഖത്ത് ഇരുമ്പ് ദണ്ഡ് ചൂടാക്കി പേരെഴുതി

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 17 കാരിയായ പെണ്‍കുട്ടിയെ മൂന്നു ദിവസം ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പരാതി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 19ന് കടയില്‍ നിന്ന് സാധനങ്ങള്‍

സ്വത്ത് ചോദിച്ച് മകന്‍ അച്ഛനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്: തല്ലിയും ചവിട്ടിയും കല്ലുകൊണ്ട് എറിഞ്ഞും മകന്‍

മകന്‍ സ്വത്ത് ചോദിച്ച് അച്ഛനെ തല്ലുന്ന വീഡിയോ പുറത്ത്. തമിഴ്‌നാട്ടിലെ പെരാമ്പലൂര്‍ ജില്ലയില്‍ കൃഷ്ണപുരത്താണ് സംഭവം. വ്യവസായിയായ കൊളന്തവേലിനെയാണ് മകന്‍ സന്തോഷ് എന്ന് വിളിക്കപ്പെടുന്ന ശക്തിവേല്‍ ക്രൂരമായി ആക്രമിച്ചത്. റൈസ് മില്‍ നടത്തുന്ന കൊളന്തവേലിന് രണ്ടുമക്കളാണ്. മകന്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കുഞ്ഞ് ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറല്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍

ആം ആദ്മി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. അരവിന്ദര്‍ സിംഗ് ലൗലിയുടെ രാജിക്കത്തില്‍

നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്നലെയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുവില്‍ തിരഞ്ഞെടുപ്പ് റാലിയെ

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി സുനിത കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ സജീവമായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. കിഴക്കന്‍ ഡല്‍ഹിയെ ഇളക്കി മറിച്ചായിരുന്നു സുനിത കെജ്‌രിവാളിന്റെ റോഡ് ഷോ. കെജ്‌രിവാളിനെ സ്വീകരിച്ചത് പോലെ സുനിത കെജ്‌രിവാളിനെയും ഡല്‍ഹി ജനത സ്വീകരിക്കും എന്നാണ് ആം ആദ്മി