സ്വന്തമായി കാറില്ല, ട്രാക്ടറുണ്ട് ,കുമാരസ്വാമിക്കും ഭാര്യയ്ക്കുമായി 217.21 കോടി രൂപയുടെ സ്വത്ത്

സ്വന്തമായി കാറില്ല, ട്രാക്ടറുണ്ട് ,കുമാരസ്വാമിക്കും ഭാര്യയ്ക്കുമായി 217.21 കോടി രൂപയുടെ സ്വത്ത്
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) നേതാവുമായ എച്ച്ഡി കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കുമാസ്വാമിക്കും ഭാര്യ അനിതാ കുമാരസ്വാമിക്കുമായി 217.21 കോടി രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. രാമനഗര മുന്‍ എംഎല്‍എകൂടിയായിരുന്ന അനിതക്ക് 154.39 കോടി രൂപയുടെ ആസ്തിയുണ്ട്. കുമാരസ്വാമിക്ക് സ്വന്തമായി കാറില്ല, ട്രാക്ടറുണ്ട്. കര്‍ഷകനും രാഷ്ട്രീയക്കാരനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നു.

മൂന്ന് പൊലീസ് കേസുകളും നിലവിലുണ്ട്. 6.46 കോടി രൂപ വിലമതിക്കുന്ന ബെംഗളൂരുവിലുള്ള വീട് , 37.48 കോടി രൂപയുടെ കൃഷിഭൂമി , 47.06 ലക്ഷം രൂപയുടെ സ്വര്‍ണം , 2.60 ലക്ഷം രൂപയുടെ വജ്രങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് ആസ്തികള്‍. ഏറെനാളത്തെ സസ്‌പെന്‍സുകള്‍ക്കൊടുവില്‍ ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയാണ് കുമാരസ്വാമിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റാണ് കുമാരസ്വാമി. ജനങ്ങളുടെ ആഗ്രഹം മാനിച്ചാണ് കുമാരസ്വാമിയെ മത്സരിപ്പിക്കുന്നതെന്ന് ദേവഗൗഡ പറഞ്ഞു. സിറ്റിങ് എംപിയായ സുമലതയെ തഴഞ്ഞാണ് മാണ്ഡ്യ സീറ്റ് ബിജെപി സഖ്യകക്ഷിയായ ജെഡിഎസിന് നല്‍കിയത്.



Other News in this category



4malayalees Recommends