Indian
ഭര്‍ത്താവിന്റെ നന്മയ്ക്കും ദീര്‍ഘായുസിനും വേണ്ടി വ്രതമെടുത്ത ശേഷം ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്ന് ഭാര്യ. ഉത്തര്‍പ്രദേശിലെ കൗസുംബി ജില്ലയിലെ കാഡ ധാം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ശൈലേഷ് കുമാര്‍ എന്നയാളെയാണ് ഭാര്യ സവിത കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ കര്‍വ ചൗത്ത് ആഘോഷം നടക്കുകയാണ്. ഭര്‍ത്താവിന്റെ ദീര്‍ഘായുസിന് വേണ്ടി ഭാര്യമാര്‍ വ്രതമനുഷ്ഠിക്കുന്ന ചടങ്ങാണിത്. ഞായറാഴ്ച സവിതയും വ്രതമനുഷ്ഠിച്ചു. ഭര്‍ത്താവിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. ശൈലേഷും സവിതയ്ക്ക് വേണ്ടി പൂജകള്‍ നടത്തി. നിരാഹാര വ്രതത്തിന് ശേഷം സവിതയും ശൈലേഷും തമ്മില്‍ തര്‍ക്കമുണ്ടായി. ശൈലേഷിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്നാരോപിച്ച് സവിതയാണ് തര്‍ക്കത്തിന് തുടക്കമിച്ചത്. പിന്നീട് ഇരുവരും തമ്മിലുള്ള പ്രശ്നം ഇവര്‍ തന്നെ പറഞ്ഞ് പരിഹരിക്കുകയും
കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച പെണ്‍സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അരുണ്‍ നന്ദ (30) എന്നയാളാണ് മരിച്ചത്. ആനന്ദ് വിഹാറിലാണ് സംഭവം നടന്നത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ദൃശ്യം യുവതി അരുണിന് വാട്‌സ്ആപ്പില്‍ അയച്ചുനല്‍കി. ഉടന്‍ തന്നെ താമസ സ്ഥലത്തെത്തിയ അരുണ്‍ യുവതിയെ കൈലാഷ് ദീപക് ആശുപത്രിയിലെത്തിച്ചു. പിന്നാലെ കുഴഞ്ഞുവീണ ഇയാള്‍ മരിക്കുകയും ചെയ്തു.
രാജസ്ഥാനില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് കുട്ടികള്‍ അടക്കം 12 പേര്‍ മരിച്ചു. രാജസ്ഥാനിലെ സുനിപൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ ദേശീയ പാത 11ബിയിലായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ്
ഉത്തര്‍ പ്രദേശിലെ ബഹ്‌റൈച്ചില്‍ ദുര്‍ഗാപൂജ ഘോഷയാത്രയ്ക്കിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിനിടെ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാര്‍. 38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തില്‍ കത്തി ചാരമായത്. അനുപ് ശുക്‌ള എന്നയാളുടെ ബൈക്ക് ഷോറൂമാണ് അക്രമികള്‍ അഗ്‌നിക്ക് ഇരയാക്കിയത്. ഷോറൂമിലുണ്ടായിരുന്ന 34 ഹീറോ ബൈക്കുകളും ഷോറൂം പാര്‍ക്കിംഗിലുണ്ടായിരുന്ന നാല്
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിക്ക് നേരെ ക്രൂരമായ ലൈംഗികാക്രമണം. തങ്ങളുടെ ഭൂവുടമയുടെ മകളായ അഞ്ച് വയസുകാരിയെ ആണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഘം ചെയ്തത്. ഒക്ടോബര്‍ 16ന് ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി കെട്ടിടത്തിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കെ 6,13,16 വയസുള്ള കുട്ടികള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. ഇരയായ
ദുര്‍മന്ത്രവാദങ്ങള്‍ക്കെതിരെ ഗുജറാത്ത് നിയമസഭാ പാസാക്കിയ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. അമാനുഷികനെന്ന് അവകാശപ്പെട്ട് ശ്മശാനത്തില്‍ അനാചാരങ്ങളും ബ്ലാക്ക് മാജിക്കും നടത്തിയ 29കാരനായ യുവാവിനെയാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നിയമം പാസാക്കി രണ്ട് മാസങ്ങള്‍ക്കുള്ളിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നരബലി, മറ്റ് മനുഷ്യത്വരഹിത, തിന്മ,
നടന്‍ സല്‍മാന്‍ ഖാന് പുതിയ വധ ഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗം എന്നവകാശപ്പെട്ടയാള്‍ അഞ്ചു കോടി രൂപ നല്‍കിയാല്‍ ബിഷ്ണോയിക്ക് സല്‍മാനുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്ന ഉപാധിയാണ് വെച്ചിരിക്കുന്നത്. വാട്സാപ്പ് സന്ദേശമാണ് പോലീസിന് ലഭിച്ചത്. 'ഇതൊന്നും നിസാരമായി കാണരുത്. ലോറന്‍സ്
തിരക്കേറിയ റോഡ് ക്രോസ് ചെയ്യാനൊരുങ്ങുന്നതിനിടെ മുട്ടിയുരുമ്മി പോയ ബൈക്ക് യാത്രികനോട് പതുക്കെ പോകാമോയെന്ന് ചോദിച്ച വയോധികന് ദാരുണാന്ത്യം. ബൈക്ക് നിര്‍ത്തി തിരിച്ചെത്തിയ യുവാവിന്റെ മര്‍ദ്ദനത്തിലാണ് വയോധികന്‍ നടുറോഡില്‍ മരിച്ചത്. ഹൈദരബാദിലാണ് സംഭവം. ഹൈദരബാദിലെ ആല്‍വാളില്‍ റോഡ് ക്രോസ് ചെയ്യാന്‍ നിന്ന വയോധികനെയാണ് യുവാവ് നടുറോഡില്‍ കയ്യേറ്റം ചെയ്തത്. ചീറിപ്പായുന്ന
രാജസ്ഥാനിലെ നീം കാ താന ജില്ലയില്‍ വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടെ്‌നന സംശയത്തിന്റെ പേരില്‍ 25 കാരനെ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റാവത്ത് മജ്ര ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മുകേഷ് കുമാര്‍ മീണ എന്നയാളെ ഒരു സംഘം മര്‍ദ്ദിച്ചുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം