അതിര്‍ത്തി കടന്ന് രക്ഷപെടുന്ന ഭീകരരെ വധിക്കാന്‍ പാകിസ്താനില്‍ പോകാനും ഇന്ത്യ മടിക്കില്ല: രാജ്‌നാഥ് സിങ്

അതിര്‍ത്തി കടന്ന് രക്ഷപെടുന്ന ഭീകരരെ വധിക്കാന്‍ പാകിസ്താനില്‍ പോകാനും ഇന്ത്യ മടിക്കില്ല: രാജ്‌നാഥ് സിങ്
രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ച് അതിര്‍ത്തി കടന്ന് രക്ഷപ്പെടുന്നത് ആരായാലും അവരെ വധിക്കാന്‍ ഇന്ത്യ പാകിസ്താനില്‍ പ്രവേശിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. വിദേശ രാജ്യത്തുള്ള ഭീകരരെ വധിക്കുന്ന പദ്ധതിയുടെ ഭാഗമായി 2020 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ 20 പേരെ പാകിസ്താനില്‍ വച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ബ്രിട്ടണിലെ പത്രമായ ?ഗാ!ര്‍ഡിയന്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് പരാമര്‍ശം.

'അവര്‍ പാകിസ്താനിലേക്ക് ഓടിപ്പോയാല്‍ അവരെ കൊല്ലാന്‍ പാകിസ്താനില്‍ പോകും'. 'അയല്‍ രാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധം വേണം എന്നുതന്നെയാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ആരെങ്കിലും വീണ്ടും വീണ്ടും ഇന്ത്യക്കെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചാല്‍ അവരെ ഞങ്ങള്‍ വെറുതെ വിടില്ല'; രാജ്‌നാഥ് സിങ്ങ് പറഞ്ഞു.

2019ല്‍ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇതിന് പിന്നാലെ പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുകയും ചെയ്തു.

തങ്ങളുടെ മണ്ണില്‍ രണ്ട് പൗരന്മാരെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്റുമാരാണെന്നതിന് തെളിവുകളുണ്ടെന്ന അവകാശവാദം പാകിസ്താനില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തള്ളിയ ഇന്ത്യ, പാകിസ്താന്റേത് കുപ്രചാരണമെന്ന് പ്രതികരിച്ചിരുന്നു. തങ്ങളുടെ രാജ്യത്തെ ഖാലിസ്ഥാന്‍ അനുകൂല സംഘടനാ നേതാക്കളെ ഇന്ത്യ കൊല്ലുകയോ കൊല്ലാന്‍ ശ്രമിക്കുകയോ ചെയ്തതായി ആരോപിച്ച് കാനഡയും ചൈനയും രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മാസങ്ങള്‍ക്ക് ശേഷം ഗാര്‍ഡിയനില്‍ റിപ്പോര്‍ട്ട് വന്നത്.

Other News in this category



4malayalees Recommends