അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞു: ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ കയറി 34 കാരിയുടെ ആത്മഹത്യാ ഭീഷണി

അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞു: ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ കയറി 34 കാരിയുടെ ആത്മഹത്യാ ഭീഷണി
അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതിന് പിന്നാലെ ആത്മഹത്യ ശ്രമവുമായി യുവതി. ഹൈ വോള്‍ട്ടേജുള്ള വൈദ്യുതി ട്രാന്‍സ്‌ഫോമറില്‍ കയറി നിന്നുകൊണ്ടായിരുന്നു യുവതിയുടെ ആത്മഹത്യാ ഭീഷണി.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. ഏഴു വര്‍ഷത്തോളമായി തുടരുന്ന വിവാഹേതര ബന്ധത്തെക്കുറിച്ച് ഭര്‍ത്താവ് അറിഞ്ഞതിന് പിന്നാലെയാണ് 34 കാരി ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവതി മൂന്ന് കുട്ടികളുടെ അമ്മയാണ്.

ഏഴ് വര്‍ഷമായി അയല്‍ ഗ്രാമത്തിലുള്ള ഒരാളുമായി യുവതിയ്ക്ക് ബന്ധത്തിലായിരുന്നതായും ഭര്‍ത്താവ് രാം ഗോവിന്ദ് വിവാഹേതര ബന്ധം അറിഞ്ഞപ്പോള്‍, കാമുകനെയും അതേ വീട്ടില്‍ താമസിക്കണമെന്നും വീട്ടുസാധനങ്ങള്‍ക്ക് പണം നല്‍കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു യുവതി. ഗോവിന്ദ് അഭ്യര്‍ത്ഥന നിരസിച്ച് വീട് വിട്ടിറങ്ങിയതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Other News in this category



4malayalees Recommends