Indian

പെട്ടെന്ന് പെട്രോള്‍ നിറച്ചോളൂ, തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണ് ; രാഹുല്‍ഗാന്ധി
യുപി ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കവേ ഇന്ധന വില വര്‍ധനവില്‍ മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഓഫര്‍ അവസാനിക്കുകയാണെന്നും ഉടന്‍ പെട്രോള്‍ ടാങ്കുകള്‍ നിറച്ചോളൂ എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. തിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ഇതെന്നാണ് പരക്കെയുള്ള വാദം. രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചാണ് വില കുറയുകയും കൂടുകയും ചെയ്യുന്നതെന്നാണ് കമ്പനികളും സര്‍ക്കാറും വിശദീകരിക്കാറുള്ളത്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിട്ടുമുണ്ട്. നാളെയാണ് യുപിയില്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

More »

ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെ ; മകള്‍ക്ക് ' ഗംഗ'യെന്ന് പേരു നല്‍കും
യുദ്ധഭൂമിയില്‍ നിന്ന് സുരക്ഷിതമായി നാട്ടില്‍ എത്തിച്ചതിന് കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ രക്ഷാദൗത്യത്തോട് നന്ദി പറയുകയാണ് മലയാളിയായ അഭിജിത്തും ഭാര്യ നീതുവും. ഗര്‍ഭിണിയായ തന്റെ ഭാര്യയെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തിലൂടെയാണ്. അതിനാല്‍ നന്ദി സൂചകമായി തനിക്ക് ജനിക്കുന്ന കുഞ്ഞിന് ഗംഗ എന്ന് പേരിടും എന്നും

More »

മൃതദേഹത്തിന് പകരം എട്ടോപത്തോ ആളുകളെ കൊണ്ടുവരാം; വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ
ഉക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി എം.എല്‍.എ. മൃതദേഹം കൊണ്ടുവരാന്‍ വിമാനത്തില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരും എന്നാല്‍ ആ സ്ഥാനത്ത് എട്ടു പത്തുപേരെ നാട്ടില്‍ എത്തിക്കാമെന്നായിരുന്നു എം.എല്‍.എ അരവിന്ദ് ബെല്ലാഡ് പറഞ്ഞത്. വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട്

More »

ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ ഏറ്റുവിളിച്ചു , മോദിയ്ക്ക് ജയ് വിളിച്ചപ്പോള്‍ മിണ്ടാതിരുന്നു ; മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാസമ്പന്നരാണെന്ന് പ്രതിപക്ഷം ; വീഡിയോ ചര്‍ച്ചയാകുന്നു
യുദ്ധം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യ. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുന്നത് പുരോഗമിയ്ക്കുകയാണ്. മുംബൈയിലും ഡല്‍ഹിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്. അതിനിടെ യുക്രേയ്‌നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍

More »

ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു
ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തിലെ ശവ്യ(22)ക്കാണ് അബദ്ധം മൂലം ദാരുണാന്ത്യം സംഭവിച്ചത്. ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയില്‍ ഇരുട്ടായതിനാല്‍ ടൂത്ത് പേസ്റ്റിനടുത്ത് വെച്ച എലി വിഷം അബദ്ധത്തില്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഉടനെ അബദ്ധം മനസിലായി വിഷം

More »

98 ശതമാനം മാര്‍ക്കുണ്ടായിട്ടും മകന് ഇവിടെ പഠിക്കാനായില്ല, ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് മകന്‍ ; മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും വരരുതെന്ന് നവീന്റെ മരണത്തില്‍ പിതാവ്
യുക്രെയ്‌നിലെ ഖാര്‍കീവില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് കുടുംബം. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീന്‍ എന്നും പിതാവ് ശേഖര്‍ ഗൗഡ ആരോപിച്ചു. രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന ഫീസ് ആണ് ഈടാക്കുന്നത്. അത് താങ്ങാന്‍ കഴിയാത്തതിനാലാണ് മകന്‍ യുക്രെയ്‌നിലേക്ക് പഠിക്കാന്‍ പോയത്. 97 ശതമാനം

More »

അതിര്‍ത്തിയില്‍ യുക്രെയ്ന്‍ സൈന്യം റൈഫിളിന് അടിക്കുന്നു, മോശം പെരുമാറ്റം, ഒരുമിച്ചുണ്ടായിരുന്നവര്‍ പോലും പരസ്പരം കയ്യേറ്റം ചെയ്യുന്ന സ്ഥിതി ; യുദ്ധ സമയം അവിടെ നരകമായിരുന്നുവെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍
യുക്രെയ്‌നില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. തിരിച്ചെത്തിയവര്‍ക്കെല്ലാം അവിടത്തെ അവസ്ഥയെ പറ്റി ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംസാരിക്കാനുള്ളത്. യുദ്ധസമയത്തെ ഉക്രെയ്ന്‍ നരകമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ പേടിയോടെയാണ്

More »

പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് ; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ചു
പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ച് അലഹബാദ് ഹൈക്കോടതി. കേസ് റദ്ദാക്കാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ മുഹമ്മദ് ഇമ്രാന്‍ മാലിക്കിന്റെ അപേക്ഷ, ജസ്റ്റിസ് മുഹമ്മദ് അസ്‌ലം അധ്യക്ഷനായ ബെഞ്ചാണ് നിരസിച്ചത്.

More »

കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാനാവാത്തതിനെ തുടര്‍ന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചു ; വേദനയില്‍ യുവാവ് ആത്മഹത്യ ചെയ്തു
കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാനാവാത്തതിനെ തുടര്‍ന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ലഖന്‍ മലിഖയുടെ അമ്മ ജയ മഖിജ പോലീസ് സ്റ്റേഷനില്‍ യുവതിക്കെതിരെ പരാതി നല്‍കി. നാനാ ചിലോദയിലെ കൈലാഷ് റോയല്‍ ഫ്‌ലാറ്റിലാണ് മരിച്ച ലഖന്‍ മഖിജ

More »

പണം നല്‍കാത്തതിന് വിദ്യാര്‍ഥിയെ നഗ്‌നയാക്കി സീനിയേഴ്‌സിന്റെ മര്‍ദനം ; ക്രൂര ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അറസ്റ്റ്

മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥിയ്ക്ക് പണം നല്‍കാത്തതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം. ആക്രമണത്തില്‍ ആറു സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍

പോളിംഗ് ബൂത്തില്‍ 'ആരതി'; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെതിരെ കേസ്

പോളിംഗ് ബൂത്തില്‍ ആരതി പൂജ നടത്തിയതിന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണും എന്‍സിപി നേതാവുമായ രൂപാലി ചക്കങ്കറിനെതിരെ കേസെടുത്തു. ആരതി നടത്തുന്നതിന്റെ ചിത്രം സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രങ്ങളില്‍ ടാഗ് ചെയ്തുകൊണ്ട് രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍

12 മണിക്കൂറില്‍ 6 നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ കൊണ്ട് എണ്ണിതീര്‍ത്തത് 30 കോടി; ജാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുസഹായിയില്‍ നിന്ന് പിടിച്ചെടുത്തത് നോട്ടുകളുടെ കൂമ്പാരം

ജാര്‍ഖണ്ഡിലെ ഗ്രാമവികസനകാര്യ മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്‌സണല്‍ സെക്രട്ടറി സഞ്ജീവ് ലാലുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ തിങ്കളാഴ്ച ഇഡി നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത വലിയ തുക പിടിച്ചെടുത്തു. സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയില്‍ നിന്ന് 30 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തതെന്ന്

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍ ; ശ്വാസ നാളിയില്‍ തറച്ച എല്‍ഇഡി ബള്‍ബ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു

കളിപ്പാട്ടത്തിലെ എല്‍ഇഡി ബള്‍ബ് അബദ്ധത്തില്‍ വിഴുങ്ങി അഞ്ച് വയസുകാരന്‍. ഏപ്രില്‍ മാസത്തിലാണ് കളിക്കാനായി വാങ്ങിയ കാറിനുള്ളിലെ എല്‍ഇഡി ബള്‍ബ് കുട്ടി അബദ്ധത്തില്‍ വിഴുങ്ങുന്നത്. കടുത്ത ചുമയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ചെന്നൈയിലെ മെഡിക്കല്‍ കോളേജില്‍ കുട്ടി ചികിത്സ

കൈകാലുകള്‍ കെട്ടിയിട്ട് സിഗരറ്റ് കൊണ്ട് ഭര്‍ത്താവിന്റെ ശരീരമാകെ പൊള്ളിച്ചു; ഭാര്യ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ശരീരഭാഗങ്ങള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു. സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മനന്‍ സെയ്ദി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യ മെഹര്‍ ജഹാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ കൈകളും കാലുകളും

200ല്‍ 212 മാര്‍ക്ക് ; ഗുജറാത്തിലെ വിദ്യാര്‍ത്ഥിനിയുടെ മാര്‍ക്ക് ഞെട്ടിക്കുന്നത് ; അന്വേഷണം തുടങ്ങി

കണക്കില്‍ 200ല്‍ 212 മാര്‍ക്ക്. ഗുജറാത്തിയില്‍ 200ല്‍ 211 മാര്‍ക്ക്. തന്റെ മാര്‍ക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി. ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്. സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ അന്വേഷണം