Kerala

കേരളത്തില്‍ ബിജെപിക്കു വേണ്ടി മത്സരിക്കുന്ന നാലില്‍ ഒരാള്‍ മുന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍: ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി ; വിമര്‍ശനവുമായി പിണറായി വിജയന്‍
കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രവര്‍ത്തകര്‍ക്ക് സ്വന്തം പതാക ഉയര്‍ത്തി പിടിച്ചു വോട്ട് ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തി. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അധഃപതനമാണ്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ യുഡിഎഫിന് ഒരു നിലപാടുമില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. കത്വ കേസില്‍ പെണ്‍കുട്ടിയുടെ അഭിഭാഷകയായിരുന്ന ദീപിക സിങ് രജാവത് ഭാരത് ജോഡോ യാത്രയുടെ സമാപന ദിവസമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരക ആയിരുന്നു ദീപിക. ചൗധരി ലാല്‍ സിങിനെ ജോഡോ യാത്രയില്‍ പങ്കെടിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആയിരുന്നു രാജി. കോണ്‍ഗ്രസില്‍ നിന്ന് പോകുന്നവരുടെ കാര്യം പറയുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി. എന്നാല്‍

More »

ഡോക്ടറെ ബലാത്സംഗം ചെയ്ത കേസ്, പ്രതിയായ പോലീസ് ഇന്‍സ്‌പെക്ടറെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബലാത്സംഗ കേസില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ സൈജു എം വിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് സൈജുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗ കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ച നിലയില്‍

More »

പൊള്ളലേറ്റ് ചികിത്സയിലിരിക്കേ അഞ്ചു വയസ്സുകാരി മരിച്ചു ; മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞു പൊലീസ്
ഒരുമാസം മുമ്പു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇടപെട്ടു തടഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മൂന്നാര്‍ പൊലീസ് കേസെടുത്തു. നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകള്‍ ശ്വേതയാണ് തിങ്കളാഴ്ച മരിച്ചത്. ഒരു മാസം മുമ്പ് വാഗുവരയിലെ ബന്ധുവീട്ടില്‍വച്ചാണ് കുളിക്കാന്‍ വച്ചിരുന്ന ചൂടുവെള്ളത്തില്‍ വീണു കുട്ടിക്കു

More »

മകന്‍ പരീക്ഷയെഴുതിയത് മാതാപിതാക്കള്‍ അറിഞ്ഞത് ഫലം വന്നപ്പോള്‍ ; സിവില്‍ സര്‍വീസില്‍ നാലാം റാങ്ക് നേടി മലയാളികള്‍ക്ക് അഭിമാനമായി സിദ്ധാര്‍ഥ്
സിവില്‍ സര്‍വീസില്‍ നാലാം റാങ്ക് നേടി മലയാളികള്‍ക്ക് അഭിമാനമായിരിക്കുകയാണ് സിദ്ധാര്‍ഥ് രാംകുമാര്‍. അതുമാത്രമല്ല കുടുംബത്തിന് തന്നെ സര്‍പ്രൈസായിരിക്കുകയാണ് സിദ്ധാര്‍ഥിന്റെ നേട്ടം. ഇതിനകം മൂന്ന് തവണ സിവില്‍ സര്‍വീസ് പരീക്ഷ പാസായ സിദ്ധാര്‍ഥ് ഹൈദരാബാദില്‍ ഐപിഎസ് ട്രെയിനിങ്ങിലാണ്. സിദ്ധാര്‍ഥ് ഇത്തവണ പരീക്ഷയെഴുതിയ കാര്യം കൊച്ചിയിലെ വീട്ടിലിരുന്ന് വാര്‍ത്തയിലൂടെയാണ്

More »

അമ്മ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് വീടു വിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്
റാന്നിയില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പൊലീസ്. റാന്നിയില്‍ താമസിച്ചു വരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളുടെ മക്കളാണ് വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന് 10,000 രൂപയും ഇവര്‍ എടുത്തിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരങ്ങളുമായി

More »

വെള്ളം അടിച്ച് എത്തിയ വരന്‍ പൊലീസ് പിടിയില്‍, കല്യാണം മുടങ്ങി
പത്തനംതിട്ടയില്‍ വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന്‍ പൊലീസ് പിടിയില്‍. വിവാഹ വേഷത്തില്‍ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. കല്യാണ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു എന്ന് ബന്ധുകള്‍ പറഞ്ഞു. പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും വളരെ അധികം പാടുപെട്ടു. പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. വിവാഹത്തിന്

More »

മൈസൂരുവില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം
മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം. കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ബിജുസവിത ദമ്പതികളുടെ മകള്‍ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ

More »

മലയാളി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം നോക്കിയില്ല; ആര്‍എസ്എസിനുള്ള മറുപടിയെന്ന് രാഹുല്‍ഗാന്ധി
സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുറഹീമിനായി 34 കോടി സ്വരൂപിച്ചതിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം മലയാളി പരിശോധിച്ചില്ല. മോദിക്കും ആര്‍എസ്എസിനും കേരളത്തിന്റെ മറുപടി ഇതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട് നടന്ന യുഡിഎഫ് പ്രചാരണ യോഗത്തിലായിരുന്നു പ്രതികരണം. ഭാഷാ വൈവിധ്യവും സാംസ്‌കാരിക വൈവിധ്യങ്ങളുമാണ്

More »

കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; പൊലീസിനെതിരെ വ്യാപക വിമര്‍ശനം
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി മരിച്ച സ്‌കൂട്ടര്‍ യാത്രികന്റെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ ഇന്ന് പുറത്ത് വരും. അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ കയര്‍ കെട്ടിയ രീതിയില്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ കൊച്ചി വടുതല

More »

ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പ് ; മരണത്തില്‍ അന്വേഷണം തുടങ്ങി

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത് ഒരു മാസം മുമ്പെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ് അനന്തു

കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി ,രാജ്യം വിട്ടു, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല ,പെണ്‍കുട്ടി തന്റെ പൂര്‍വ ബന്ധങ്ങള്‍ വിവാഹ ശേഷവും തുടര്‍ന്നതാണ് പ്രകോപനമുണ്ടാക്കിയത് ; വെളിപ്പെടുത്തി രാഹുല്‍

താന്‍ രാജ്യം വിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ രാഹുല്‍. തന്നെ വധുവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ പറഞ്ഞു. കയ്യേറ്റം ചെയ്യുമെന്ന് സ്ഥിതി ഉണ്ടായപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെയായി. താന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല. വിവാഹ ചെലവ്

ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ ; കേരള സംസ്ഥാന ലോട്ടറി വില്‍പ്പന കുറക്കുന്നുവെന്ന് ആരോപിച്ച് പരാതി

കേരള സംസ്ഥാന ലോട്ടറി വില്‍പ്പന ഇടിക്കുന്നുവെന്ന് ആരോപിച്ച് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ബോചെ ടീക്കൊപ്പം ദിവസവും പത്തു ലക്ഷം രൂപയുടെ ലക്കി ഡ്രോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വയനാട് ജില്ലാ അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസറുടെ പരാതിയില്‍ മേപ്പാടി പൊലീസാണ് കേസ്

എറണാകുളത്ത് കടയില്‍ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളം തോപ്പുംപടിയില്‍ കടയില്‍ കയറി യുവാവിനെ കുത്തി കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തിന്റെ സി.സി.ടി വി.ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. പ്രകോപനമൊന്നുമില്ലാതെ യുവാവിനെ കത്തികൊണ്ട് പലതവണ കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനെ അതിക്രൂരമായി

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

കാസര്‍ഗോഡ് പടന്നക്കാട് നിന്ന് തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 2.30ഓടെയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഞാണിക്കടവ് വയലില്‍ കുട്ടിയെ

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ അമിത സ്‌നേഹ പ്രകടനം നടത്തുന്നയാള്‍, ലഹരി ഉപയോഗിച്ചു കഴിഞ്ഞാല്‍ ക്രൂരത ; വെളിപ്പെടുത്തി യുവതി

കോഴിക്കോട് പന്തീരാങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദ്ദനം നേരിട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. രാഹുല്‍ തന്നോട് അമിത സ്‌നേഹ പ്രകടനം നടത്തിയിരുന്നതായും എന്നാല്‍ ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ ക്രൂരത ആരംഭിച്ചിരുന്നതായും യുവതി പറഞ്ഞു. രാഹുലിന്റെ ഭ്രാന്തമായ സ്‌നേഹ പ്രകടനം