വെള്ളം അടിച്ച് എത്തിയ വരന്‍ പൊലീസ് പിടിയില്‍, കല്യാണം മുടങ്ങി

വെള്ളം അടിച്ച് എത്തിയ വരന്‍ പൊലീസ് പിടിയില്‍, കല്യാണം മുടങ്ങി
പത്തനംതിട്ടയില്‍ വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന്‍ പൊലീസ് പിടിയില്‍. വിവാഹ വേഷത്തില്‍ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. കല്യാണ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു എന്ന് ബന്ധുകള്‍ പറഞ്ഞു.

പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും വളരെ അധികം പാടുപെട്ടു. പുറത്തിറങ്ങിയതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. വിവാഹത്തിന് കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോട് പോലും വരന്‍ മോശമായി പൊരുമാറി. ഇതൊടെ വധുവും കുടുംബവും കല്യാണത്തില്‍ നിന്ന് പിന്മാറിയതായി അറിയിക്കുകയായിരുന്നു.

ഇതോടെ പൊലീസ് സ്ഥലത്തെത്തി വരനെ കസ്റ്റഡിയില്‍ എടുത്തു. പൊലീസ് എത്തിയതറിഞ്ഞും വരന്‍ പ്രശ്‌നം ഉണ്ടാക്കി. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തിയാണ് വരനെതിരെ കേസ് എടുത്തത്. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരന്‍. വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് ഒത്തുതീര്‍പ്പില്‍ തീരുമാനമായി.

Other News in this category4malayalees Recommends